Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകിഴക്കേകല്ലട വേരാന്നൂർ...

കിഴക്കേകല്ലട വേരാന്നൂർ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി

text_fields
bookmark_border
-ചിത്രം- കിഴക്കേ കല്ലട: വേരാന്നൂർ ശ്രീമഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി മിടിപ്പിലാപ്പള്ളി മഠം വാസുദേവ സോമയാജിപ്പാടിന്‍റെയും ക്ഷേത്രം മേൽശാന്തി ഐവർകാല സോമയാജിപ്പാടിന്‍റെയും ഐവർകാല ആദിശമംഗലത്ത് ടി.എസ്​. അമിത് കുമാറിന്‍റെയും മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. ദേവസ്വം അസി. കമീഷണർ വിജയൻപിള്ള, സബ്ഗ്രൂപ് ഓഫിസർ ദിലീപ് കുമാർ, ഉപദേശക സമിതി പ്രസിഡന്‍റ്​ ഋഷി ഗോപാൽ, സെക്രട്ടറി സി.പി. ഹരികിഷൻ, ട്രഷറർ വിഷ്ണു കല്ലട എന്നിവർ നേതൃത്വം നൽകി. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം 24ന് ആറാട്ടോടെ സമാപിക്കും. സൗജന്യ ബോക്സിങ്​ പരിശീലനം പെരിനാട്: ബോക്സിങ്​ അക്കാദമിയിലേക്ക് സെലക്​ഷൻ ട്രയൽസ്​ നടത്തുന്നു. ഏഴാം ക്ലാസ് മുതൽ പ്ലസ് ​ടു വരെയുള്ള വിദ്യാർഥി-വിദ്യാർഥിനികൾ പെരിനാട് ഗവ. ഹയർ സെക്കൻഡറി സ്​കൂളിലുള്ള ബോക്സിങ് അക്കാദമിയിൽ അഭിമുഖത്തിനായി എത്തണം. 23, 24 തീയതികളിൽ രാവിലെ 8.30 മുതൽ 10.30 വരെയാണ് അഭിമുഖം. ആധാർ കാർഡ് കോപ്പി, പാസ്​പോർട്ട് സൈസ്​ ഫോട്ടോ എന്നിവ കരുതുക. ഫോൺ: 77087 58461.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story