Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി നിരാഹാര സമരം സമാപിച്ചു

text_fields
bookmark_border
​ കൊല്ലം: ശമ്പള പ്രതിസന്ധിക്ക്​ പരിഹാരമാകാതെ തുടരുന്നതിനിടയിൽ കെ.എസ്​.ആർ.ടി.സി ജീവനക്കാർ നടത്തിവന്ന ആദ്യഘട്ട സമരം സമാപിച്ചു. കെ.എസ്.ആർ.ടി.ഇ.എയുടെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ജില്ലയിലെ ഒമ്പത്​ യൂനിറ്റുകളിലും അഞ്ച്​ ദിവസം നീണ്ട റിലേ നിരാഹാര സമരം തിങ്കളാഴ്ച രാത്രിയോടെയാണ്​ അവസാനിപ്പിച്ചത്​. സംസ്ഥാന ട്രഷറർ പി. ഗോപാലകൃഷ്ണൻ കൊല്ലം യൂനിറ്റിൽ സമാപനം ഉദ്​ഘാടനം ചെയ്തു. ചൊവ്വാഴ്ച ചീഫ്​ ഓഫിസിലേക്ക്​ മാർച്ചോടെ സമരത്തിന്‍റെ അടുത്ത ഘട്ടത്തിന്​ തുടക്കമാകും. തിങ്കളാഴ്ച രാവിലെ കൊല്ലം യൂനിറ്റിൽ നിരാഹാരസമരം സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ്​ തുളസീധരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. എം. മുകേഷ് എം.എൽ.എ അഭിവാദ്യമർപ്പിച്ചു. ടി.ആർ. സജിതയാണ്​ നിരാഹാരം അനുഷ്ഠിച്ചത്​. യൂനിറ്റ് വൈസ് പ്രസിഡന്‍റ്​ വി. ഹനീഷ് അധ്യക്ഷതവഹിച്ചു. അവസാനദിനത്തിൽ ചാത്തന്നൂരിൽ ഡി. ഓമനക്കുട്ടൻ, ചടയമംഗലത്ത്​ സുനിൽകുമാർ, കരുനാഗപ്പള്ളിയിൽ യൂനിറ്റ് സെക്രട്ടറി കെ. ഷാജി, കൊട്ടാരക്കരയിൽ ജി. രാധിക, പുനലൂരിൽ എസ്​. ശ്രീലത, കുളത്തൂപ്പുഴയിൽ എം. ഷാ, ആര്യങ്കാവിൽ യൂനിറ്റ് ട്രഷറർ സജീവ്, പത്തനാപുരത്ത് ജെ. രാജു എന്നിവർ നിരാഹാരമനുഷ്ഠിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story