Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഗൃഹോപകരണ വിൽപനശാല...

ഗൃഹോപകരണ വിൽപനശാല മുൻഭാഗം മുന്നറിയിപ്പില്ലാതെ പൊളിച്ചുനീക്കി; പരാതിയുമായി സ്ഥാപന ഉടമ

text_fields
bookmark_border
(ചി​​​​​ത്രം) കരുനാഗപ്പള്ളി: ഗൃഹോപകരണ വിൽപനശാലയുടെ ഷട്ടർ പൊളിച്ചുമാറ്റുകയും സാധനങ്ങളും മറ്റും നീക്കം ചെയ്യുകയും ചെയ്തതായി വ്യാപാരിയുടെ പരാതി. കരുനാഗപ്പള്ളി പുള്ളിമാൻ ജങ്ഷനിലുള്ള രശ്മി ഹോം അപ്ലൈയിൻസിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. ദേശീയപാത ഒഴിപ്പിക്കലി‍ൻെറ പേരിൽ കെട്ടിട ഉടമയുടെ ആൾക്കാരായ ഒരു സംഘമാണ് അതിക്രമം നടത്തിയതെന്ന് കാട്ടി രശ്മി ഹോം അപ്ലൈയിൻസ് ഉടമ കെ. രവീന്ദ്രൻ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. പുള്ളിമാൻ ജങ്ഷനിലുള്ള കെട്ടിട സമുച്ചയത്തിലാണ് കെ. രവീന്ദ്രൻ വർഷങ്ങളായി സ്ഥാപനം നടത്തിവന്നിരുന്നത്. സംഭവത്തെക്കുറിച്ച് പരാതിയിൽ പറയുന്നതിങ്ങനെ: പുലർച്ചെ അഞ്ചരയോടെ കെട്ടിട ഉടമയുമായി ബന്ധപ്പെട്ട ചിലരെത്തി മുൻഭാഗത്തെ ഷട്ടറുകൾ പൂർണമായും പൊളിച്ചുമാറ്റുകയും സി.സി.ടി.വി, ഡി.വി.ആർ എന്നിവയും കടയിൽ സൂക്ഷിച്ചിരുന്ന ചില വ്യാപാര സാധനങ്ങളും മറ്റും നീക്കം ചെയ്തു. ഇതുവഴി 60 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായും കടയിലെത്തിയ സംഘം ഭീക്ഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. കട ഒഴിയണമെന്ന് ഉടമ ആവശ്യപ്പെട്ടിരുന്നു. ഇതെതുടർന്ന് മറ്റൊരു കട വാടകക്കെടുത്ത് വിൽപന വസ്തുക്കളും മറ്റും അവിടേയ്ക്ക് മാറ്റി വരികയായിരുന്നു. ഇതുസംബന്ധിച്ച് കട ഉടമയെ അറിയിച്ചിരുന്നതായും കെ. രവീന്ദ്രൻ പറയുന്നു. ഇതിനിടെയാണ് അതിക്രമം ഉണ്ടായതെന്നും ലക്ഷകണക്കിന് രൂപയുടെ ഉപകരണങ്ങൾ സൂക്ഷിക്കുന്ന കടയുടെ ഷട്ടർ ഉൾപ്പടെ പൊളിച്ചുനീക്കിയതായും പരാതിയിൽ പറയുന്നു. എന്നാൽ, ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത സ്ഥലം പൊളിച്ചുനീക്കാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നതനുസരിച്ചാണ് നടപടിയെന്ന് കെട്ടിട ഉടമ പറഞ്ഞു. ഇതിന് അനുവദിച്ച സമയപരിധി കഴിഞ്ഞതിനാൽ ഏറ്റെടുത്ത ഭാഗം പൊളിച്ചു നീക്കുക മാത്രമാണ് ഉണ്ടായതെന്നും മറ്റ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണന്നും കെട്ടിട ഉടമ പറഞ്ഞു. ============= വ്യാപാര സ്ഥാപനം തകര്‍ത്തതില്‍ പ്രതിഷേധിച്ചു കരുനാഗപ്പള്ളി: ഭൂഉടമയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി പുള്ളിമാന്‍ ജങ്ഷനിലെ രശ്മി ഹാപ്പി ഹോം അപ്ലയന്‍സ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് യുനൈറ്റഡ് മര്‍ചന്‍റ്സ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം നടത്തി. കരുനാഗപ്പള്ളി മുനിസിപ്പല്‍ ചെയര്‍മാന്‍ കോട്ടയില്‍ രാജു ഉദ്ഘാടനം ചെയ്തു. യു.എം.സി ജില്ല വൈസ്‌ചെയര്‍മാന്‍ ഡി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. യു.എം.സി സംസ്ഥാന സെക്രട്ടറി നിജാംബഷി, ജനറല്‍ കണ്‍വീനര്‍ ആസ്റ്റിന്‍ബെന്നന്‍, ജില്ല കോഓഡിനേറ്റര്‍ എസ്. രാജു, ഷിഹാന്‍ബഷി, നുജൂം കിച്ചന്‍ ഗാലക്‌സി, വ്യാപാരി വ്യവസായി സംഘം പ്രസിഡന്‍റ് എ.എ. കരിം, നഗരസഭ കൗണ്‍സിലർ റെജി ഫോട്ടോപാര്‍ക്ക്, എസ്. വിജയന്‍, വ്യാപാരി വ്യവസായി സമിതി നേതാവ് എ. അജയകുമാര്‍, എം. സിദ്ദിക്ക്, അസീബ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story