Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവാവിനെ ആക്രമിച്ച...

യുവാവിനെ ആക്രമിച്ച സംഘത്തിലെ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ചിത്രം- പാരിപ്പള്ളി: യുവാവിനെ ആക്രമിച്ച സംഘത്തിലെ രണ്ടുപേരെ പാരിപ്പള്ളി പൊലീസ്​ പിടികൂടി. പാരിപ്പള്ളി എഴിപ്പുറം വിജയൻ നഗർ എസ്​.എം ഭവനിൽ മനോജ് (46- തമ്പാൻ), വിജയൻ നഗർ കൃഷ്ണകൃപയിൽ സനൽകുമാർ (38) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഏഴിന് അർധരാത്രി ഗുരുനാഗപ്പൻ കാവിലെ ഗാനമേള കേൾക്കാൻ ഓട്ടോയിൽ പോയ സംഘത്തിലെ എഴിപ്പുറം ലക്ഷം വീട് കോളനിയിലെ അജി എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്. യുവാവിനെ പാലത്തറയുള്ള സ്വകാര്യ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിച്ചു. സംഭവത്തിനുശേഷം ഒളിവിൽ പോയ സംഘത്തിലെ രണ്ടുപേർ തിരികെ വിജയൻ നഗറിലെത്തിയപ്പോൾ പൊലീസ്​ പിടികൂടുകയായിരുന്നു. പാരിപ്പള്ളി ഇൻസ്​പെക്ടർ എ. അൽജബർ, എസ്​.ഐമാരായ അനുരൂപ, എ.എസ്​.ഐ നന്ദകുമാർ, എസ്​.സി.പി.ഒമാരായ സലാഹുദ്ദീൻ, ഷാജി, ബിജു എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാൻഡ്​ ചെയ്തു. ചിത്രം- യുവതിയെ വീട്ടിൽ കയറി ആക്രമിച്ച യുവാവ്​ അറസ്റ്റിൽ പരവൂർ: ഭാഗിക ശ്രവണശേഷിയുള്ള മുപ്പതുകാരിയെ വീട്ടിൽ കയറി ആക്രമിച്ച യുവാവിനെ പൊലീസ്​ പിടികൂടി. പരവൂർ കുറുമണ്ടൽ ജോജി ഭവനിൽ ജോജോ (28) ആണ്​ പിടിയിലായത്. യുവതിയിൽനിന്ന്​ ഇയാൾ സ്വർണമാല പണയം വെക്കുന്നതിന് വാങ്ങിയിരുന്നു. ഈ മാല തിരികെ നൽകാതിരുന്നത് സംബന്ധിച്ച്​ ചോദിച്ചതിനെ തുടർന്നാണ്​ വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയുടെ വീട്ടിലെത്തി ഇയാൾ ആക്രമിച്ചത്​. യുവതിയുടെയും മക്കളുടെയും നിലവിളി കേട്ട് പരിസരവാസികൾ എത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടിരുന്നു. യുവതിയുടെ മാതാവിന്‍റെ പരാതിയിൽ പരവൂർ പൊലീസ്​ രജിസ്റ്റർ ചെയ്ത കേസിലാണ്​ ഇയാളെ പിടികൂടിയത്​. പരവൂർ ഇൻസ്​പെക്ടർ എ. നിസാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്​പെക്ടർമാരായ നിതിൻ നളൻ, നിസാം, വിനയൻ, എ.എസ്​.ഐ രമേഷ്, സി.പി.ഒ ജയേഷ്, സായിറാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story