Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവാവിനെ മർദിച്ചവർ...

യുവാവിനെ മർദിച്ചവർ അറസ്റ്റിൽ

text_fields
bookmark_border
ശാസ്താംകോട്ട: യുവാവിനെ ക്രൂരമായി മർദിച്ച കേസിലെ പ്രതികളെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട മനക്കര അർഷാദ് മൻസിലിൽ നിഷാദ് (35), ശാസ്താംകോട്ട മനക്കര രാജഗിരി പേഴുവിളയിൽ അനീഷ് (39) എന്നിവരാണ് അറസ്റ്റിലായത്. ​ബൈജു ജോയി (38) യെയാണ്​ ഇവർ കഴിഞ്ഞ 12ന് ആക്രമിച്ചത്. നാല് വർഷം മുമ്പ്​ നിഷാദും ബൈജു ജോയിയും തമ്മിൽ ശാസ്താംകോട്ടയിലെ ബാറിൽ ​െവച്ച് വഴക്കുണ്ടായിരുന്നു. സംഭവദിവസം, നിഷാദ് ബാറിൽ ​െവച്ച് ബൈജു ജോയിയുമായി സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക്​ പോയി. തുടർന്ന്​, സുഹൃത്തായ അനീഷുമായി ചേർന്ന് ഇരുമ്പ്‌ വടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതികളെ എസ്.ഐ മാരായ കെ.പി. അനൂപ്, കെ. രാജൻബാബു, എ.എസ്.ഐ ബിജു, സി.പി.ഒ സുരാജ് എന്നിവരടങ്ങുന്ന സംഘമാണ് ഓച്ചിറ അഴീക്കലിൽ നിന്ന്​ അറസ്റ്റ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story