Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമൂന്നാം ദിവസവും...

മൂന്നാം ദിവസവും പ്രതിഷേധ പാതയിൽ കെ.എസ്​.ആർ.ടി.സി ജീവനക്കാർ

text_fields
bookmark_border
കൊല്ലം: മാസം പകുതി പിന്നിട്ടിട്ടും ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച്​ കെ.എസ്.ആർ.ടി.ഇ അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്​.ആർ.ടി.സി ജീവനക്കാർ നടത്തുന്ന റിലേ നി​രാഹാര സമരം മൂന്നാം ദിനം പിന്നിട്ടു. മാനേജ്​മെന്‍റിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി ജില്ലയിലെ ഒമ്പത് യൂനിറ്റിലും അനിശ്ചിതകാല റിലേ നിരാഹാരം തുടരുകയാണ്​. ശനിയാഴ്ചത്തെ സമരം കൊല്ലം യൂനിറ്റിൽ ഡി.വൈ.എഫ്​​.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം യു. പവിത്ര ഉദ്​ഘാടനം ചെയ്​തു. എസ്. സിന്ധുവാണ്​ നിരാഹാരം അനുഷ്ഠിച്ചത്​. കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന സെക്രട്ടറി ഹണി ബാലചന്ദ്രൻ, സംസ്ഥാന ട്രഷറർ പി. ഗോപാലകൃഷ്ണൻ, എൻ.ജി.ഒ.യു സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ അനിൽകുമാർ എന്നിവർ സംസാരിച്ചു. പുനലൂരിലും ചടയമംഗലത്തും ഹണി ബാലചന്ദ്രൻ, പത്തനാപുരത്ത്​ യൂനിറ്റ് സെക്രട്ടറി ഉണ്ണിത്താൻ, ചാത്തന്നൂരിൽ കെ.എസ്.ആർ.ടി.ഇ.എ ഓർഗനൈസിങ്​ സെക്രട്ടറി പി. ശശികല, കരുനാഗപ്പള്ളിയിൽ ജില്ല സെക്രട്ടറി കെ. അനിൽകുമാർ എന്നിവർ ഉദ്​ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story