Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇന്ന്​ ഈസ്റ്റർ

ഇന്ന്​ ഈസ്റ്റർ

text_fields
bookmark_border
കൊല്ലം: പീഡാനുഭവവാരത്തിന്​ അവസാനം കുറിച്ച്​ ഉയർത്തെഴുന്നേൽപ്പിന്‍റെ വിശ്വാസപ്രഭയിൽ ​ക്രൈസ്തവർ ആഘോഷിക്കുന്നു. കുരിശുമരണത്തിന്‍റെ മൂന്നാം നാൾ യേശുക്രിസ്തു ഉയർത്തെഴുന്നേറ്റതിന്‍റെ ഓർമപുതുക്കി ദേവാലയങ്ങളിൽ അർധരാത്രിയിൽ ഉയർത്തെഴുന്നേൽപ്​ ശുശ്രൂഷകൾ നടന്നു. ഞായറാഴ്ച രാവിലെയും ആഘോഷനിമിഷങ്ങൾക്ക്​ പ്രാർഥന പുണ്യംപകർന്ന്​ കുർബാനയും അനുബന്ധ ശുശ്രൂഷകളും ദേവാലയങ്ങളിൽ നടക്കും. ഇതോടെ ത്യാഗസ്മരണ നിറഞ്ഞ വലിയ​നോമ്പിനും സമാപനമായി. കഴിഞ്ഞ രണ്ട്​ ഈസ്റ്ററും കോവിഡിന്‍റെ പിടിയിൽപെട്ട്​ ഒത്തുചേർന്നുള്ള ആഘോഷ നിമിഷങ്ങൾ നഷ്ടമായപ്പോൾ ഇത്തവണ പ്രത്യാശ നിറഞ്ഞ കൂട്ടായ്മകളുടെ തിരിച്ചുവരവുകൂടിയാണ്​ ഈസ്റ്റർ ദിനം. യേശു മരണവഴിയിൽ നേരിട്ട പീഡകൾ സ്മരിച്ച്​, വലിയ നോമ്പ്​ അനുഷ്​ഠാനം നടന്ന വിശ്വാസിഭവനങ്ങളിൽ ആഘോഷത്തിനുള്ള ഒരുക്കങ്ങളും പൂർത്തിയായി​. വിപണിയിൽ തിരക്ക്​ ഇറച്ചി, മത്സ്യ വിഭവങ്ങൾക്ക്​ പ്രാധാന്യമുള്ള ഈസ്റ്റർ ആഘോഷത്തിന്‍റെ ആവേശം മാംസവിപണിയിൽ ഉൾപ്പെടെ പ്രകടമായിരുന്നു. കോഴിക്കും മത്സ്യത്തിനും വില വലിയ തോതിൽ ഉയർന്നത്​ സാധാരണക്കാരെ വെട്ടിലാക്കുകയും ചെയ്​തു. കോഴിക്ക്​ വില കിലോക്ക് 150ന്​ അടുത്തെത്തിയപ്പോൾ കോഴി ഇറച്ചി വില 250 എന്ന റെക്കോഡ്​ നിലയിലേക്ക്​ കുതിച്ചു. താറാവിന്​ 250-330 നിരക്കിലുമാണ്​ വിൽപന. ബീഫിനും പോത്തിനും വില ഉയർന്നിട്ടില്ല. കിലോക്ക്​ 650-700 രൂപവരെ വില വരുന്ന മുയൽ ഇറച്ചിക്കും ആവശ്യക്കാർ നിരവധി. മഴ കാരണമുണ്ടായ വറുതിക്ക്​ തെല്ല്​ കുറവുണ്ടായതിന്‍റെ ആശ്വാസത്തിലുള്ള മത്സ്യമേഖലക്ക്​ ഈസ്റ്റർ വിപണി വലിയ പ്രതീക്ഷയാണ്​ നൽകുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story