Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:36 AM IST Updated On
date_range 15 April 2022 5:36 AM ISTദേശീയ അഗ്നിശമനസേന ദിനം ആചരിച്ചു
text_fieldsbookmark_border
പുനലൂര്‍: ദേശീയ അഗ്നിശമന ദിനാചരണത്തോടനുബന്ധിച്ച് പുനലൂര്‍ അഗ്നിശമന സേന വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജോലിക്കിടയില്‍ മരിച്ച സേനാംഗങ്ങൾക്ക് ആദരവര്‍പ്പിച്ച് സ്റ്റേഷന്‍ ഓഫിസര്‍ എ. മനു സ്മൃതിമണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. സര്‍വിസില്‍നിന്ന് വിരമിച്ചവരെ ആദരിച്ചു. പുനലൂര്‍ കെ.എസ്. ഇ.ബി സബ്‌സ്റ്റേഷനില്‍ തീപിടിച്ചത് അണക്കുന്ന മോക് ഡ്രില്ലും നടത്തി. സിവില്‍ ഡിഫന്‍സ് വളന്‍റിയേഴ്‌സും പരിപാടിയില്‍ പങ്കാളികളായി. സ്റ്റേഷന്‍ ഓഫിസര്‍ എ. മനു, ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫിസര്‍ എ. സാബു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ വി. അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story