Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപശുക്കളെ വിതരണം ചെയ്തു

പശുക്കളെ വിതരണം ചെയ്തു

text_fields
bookmark_border
പശുക്കളെ വിതരണം ചെയ്തു
cancel
പത്തനാപുരം: ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന കാമധേനു പദ്ധതി രണ്ടാം ഘട്ടത്തിന്റെ ഉദ്​ഘാടനം കുര്യോട്ടുമല ബഫല്ലോ ബ്രീഡിങ് ഫാമിൽ പ്രസിഡന്റ് സാം കെ. ഡാനിയേൽ നിർവഹിച്ചു. കോവിഡ് ബാധിതരായി അംഗങ്ങള്‍ മരിച്ച കുടുംബങ്ങൾക്ക് പശുവിനെയും കുട്ടിയെയും നൽകുന്ന പദ്ധതിയാണ് കാമധേനു. ഒന്നാം ഘട്ടത്തിൽ ജില്ലയില്‍ 52 കുടുംബങ്ങൾക്കാണ് പശുക്കളെ വിതരണം ചെയ്തത്. രണ്ടാം ഘട്ടത്തിൽ ഒരു ഡിവിഷനിൽ നാല് കുടുംബങ്ങൾക്കാണ് പശുവിനെ വിതരണം ചെയ്യുക. കുര്യോട്ടുമല ബഫല്ലോ ബ്രീഡിങ് ഫാമിൽ വളർത്തിയ പശുക്കളെയാണ് വിതരണം ചെയ്തത്. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജെ. നജീബത്ത്, ഫാം സൂപ്രണ്ട് ഡോ. ജയകുമാർ എന്നിവർ പങ്കെടുത്തു. പടം.....കാമധേനു പദ്ധതിയുടെ വിതരണോദ്​ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story