Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:34 AM IST Updated On
date_range 15 April 2022 5:34 AM ISTയുവതിയുടെ വീടാക്രമിച്ചയാള്‍ പിടിയില്‍
text_fieldsbookmark_border
ചവറ: വിവാഹബന്ധം വേര്‍പെടുത്തുന്നതിന് കുടുംബ കോടതിയില്‍ കേസ് നൽകിയതിന് യുവതിയുടെ വീടാക്രമിച്ച യുവാവ് അറസ്റ്റില്‍. കോയിവിള മേലേഴത്ത് കിഴക്കതില്‍ വീട്ടില്‍ അനീഷ് (29) ആണ് തെക്കുംഭാഗം പൊലീസിന്‍റെ പിടിയിലായത്. 11ന് രാത്രി അനീഷ് യുവതിയുടെ വീട്ടില്‍ വാതിലും ജനലുകളും തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. അനീഷ് തെക്കുംഭാഗം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി അക്രമസംഭവങ്ങളിലെ പ്രതിയാണ്. തെക്കുംഭാഗം പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുജാതന്‍പിള്ളയുടെ നേതൃത്വത്തില്‍ എ.എസ്.ഐമാരായ വിജയന്‍, രാജേഷ് എസ്.സി.പി.ഒ ഷിബി എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കടയുടമയായ സ്ത്രീയെ ആക്രമിച്ചയാള്‍ പിടിയില്‍ (ചിത്രം) ചവറ: സ്റ്റേഷനറി കടയില്‍ അതിക്രമിച്ചുകയറി കടയുടമയായ സ്ത്രീയെ ആക്രമിച്ചയാള്‍ പിടിയില്‍. മാലിഭാഗം മാച്ചാരുവിളയില്‍ അനീഷ് (38) ആണ് അറസ്റ്റിലായത്. യുവതി തെക്കുംഭാഗം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അനീഷ് പിടിയിലായത്. തെക്കുംഭാഗം എസ്.ഐ സുജാതന്‍പിള്ള, എ.എസ്.ഐ വിജയന്‍, എസ്.സി.പി.ഒ ഷിബി എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story