Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:34 AM IST Updated On
date_range 15 April 2022 5:34 AM ISTപുതിയ തൊഴില്‍മേഖലയും ഉൽപന്നമികവും പ്രധാനം - മന്ത്രി കെ.എന്‍. ബാലഗോപാല്‍
text_fieldsbookmark_border
മുഖത്തല: സംസ്ഥാനത്തിന് സാമ്പത്തികമായി മുന്നേറാന്‍ പുതിയ തൊഴില്‍മേഖലകളും അവയില്‍നിന്നുള്ള ഉൽപന്നമികവും അനിവാര്യമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ ഇ.എം.എസ് ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തിന് ശിലയിട്ട് വിവിധ പദ്ധതികളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇലക്‌ട്രോണിക് വീല്‍ചെയര്‍ വിതരണവും സംസ്ഥാന അവാര്‍ഡ് നേടിയ കര്‍ഷകയെ ആദരിക്കുകയും ചെയ്തു. പി.സി. വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. എം. നൗഷാദ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മൊബൈല്‍ മിൽക്കിങ് യൂനിറ്റ് ഓട്ടോറിക്ഷ വിതരണം, പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി താക്കോല്‍ദാനം, ഭൂമിയില്ലാത്തവര്‍ക്കായി വാങ്ങിയ ഭൂരേഖ കൈമാറ്റം, മികച്ച ഗ്രാമപഞ്ചായത്തിനുള്ള അവാര്‍ഡ്, ലൈബ്രറികള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം എന്നിവയും ജനപ്രതിനിധികള്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബി. യശോദ, വൈസ് പ്രസിഡന്‍റ് എച്ച്. ഹുസൈന്‍, സെക്രട്ടറി ജോര്‍ജ് അലോഷ്യസ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ എന്‍.എസ്. പ്രസന്നകുമാര്‍, സെല്‍വി, പ്രിജി ശശിധരൻ എന്നിവര്‍ പങ്കെടുത്തു. യുവതിയെ ആക്രമിച്ചയാള്‍ പിടിയില്‍ അഞ്ചാലുംമൂട്: യുവതിയെ കമ്പി വടി കൊണ്ട് ആക്രമിച്ചയാളെ അറസ്റ്റ്‌ചെയ്തു. കാഞ്ഞിരംകുഴിയില്‍ തട്ടില്‍വിള വീട്ടില്‍ സുല്‍ഫിക്കര്‍ (29) ആണ് അഞ്ചാലുംമൂട് പൊലീസിന്‍റെ പിടിയിലായത്. യുവതിയോടൊപ്പം താമസിക്കുകയായിരുന്നു പ്രതി. ഇരുമ്പ് കമ്പി കൊണ്ട് തലക്കടിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ യുവതിയുടെ ഇടത് കൈ ഒടിഞ്ഞു. യുവതിയുടെ പരാതിയിൽ അഞ്ചാലുംമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. അഞ്ചാലുംമൂട് സി.ഐ സി. ദേവരാജന്‍റെ നേതൃത്വത്തില്‍, എസ്.ഐമാരായ അനീഷ്, റഹീം, ജയപ്രകാശ്, എ.എസ്.ഐ രാജേഷ്, സി.പി.ഒ സുമേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story