Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:33 AM IST Updated On
date_range 15 April 2022 5:33 AM ISTഗൃഹസന്ദർശന പരിപാടി
text_fieldsbookmark_border
കൊല്ലം: ആർ.വൈ.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സാമൂഹിക സമത്വത്തിന് സമർപ്പിത യുവത്വം' മുദ്രാവാക്യം ഉയർത്തി ലക്ഷം വീടുകൾ സന്ദർശിക്കുന്ന പരിപാടി സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എഫ്. സ്റ്റാലിൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സുഭാഷ് എസ്. കല്ലട, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഡേവിഡ് സേവ്യർ, ഷമീന ഷംസുദ്ദീൻ, മിനി കരുനാഗപ്പള്ളി, ആർ. വൈശാഖ്, ബ്രിജേഷ് നാഥ് എന്നിവർ സംസാരിച്ചു. ....kc+kw..... കുടിവെള്ള വിതരണം തടസ്സം പരിഹരിക്കാത്തത് അനാസ്ഥ കൊല്ലം: പൈപ്പ് പൊട്ടി നീണ്ടകര, ശക്തികുളങ്ങര ഉള്‍പ്പെടെ നഗരത്തിലെ വിവിധ ഭാഗങ്ങളിലെ ശുദ്ധജലവിതരണം തടസ്സപ്പെട്ടത് പരിഹരിക്കാത്തത് അധികാരികളുടെ അനാസ്ഥയാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. പൈപ്പ് പൊട്ടലുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം ശുദ്ധജല വിതരണം സാധ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടു. അഞ്ച് ദിവസമായിട്ടും ചോര്‍ച്ച അടയ്ക്കാന്‍ കഴിയാത്തത് ജലഅതോറിറ്റിയുടെ പരിതാപകരമായ അവസ്ഥയാണ്. മന്ത്രി അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story