Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകണി​കണ്ടുണരാൻ കുഞ്ഞൻ...

കണി​കണ്ടുണരാൻ കുഞ്ഞൻ കണിക്കൊന്ന

text_fields
bookmark_border
കുന്നിക്കോട്: കാഴ്ചക്ക്​ കൗതുകമുണർത്തി കർണികാരങ്ങളെ 'മിനിമൈസ്' ചെയ്ത് വളർത്തുകയാണ് ആവണീശ്വരം സ്വദേശിയായ ബാലചന്ദ്രൻ. കുന്നിക്കോട് ആവണീശ്വരം പുഴയോരം ഗാര്‍ഡനില്‍ കെ. ബാലചന്ദ്രന്‍റെ വീട്ടുമുറ്റത്ത് ഇത്തവണ പീതവര്‍ണവിസ്മയം ഒരുക്കി ബോണ്‍സായി കണിക്കൊന്ന പൂത്തു. എട്ട് വർഷം മുമ്പ് ചെടിച്ചട്ടിയിൽ വളർത്തിത്തുടങ്ങിയ കൊന്ന കഴിഞ്ഞ വർഷമാണ്​ പൂവിട്ട​ത്​. കൃത്യമായി ജൈവവളവും സംരക്ഷണവും ഒരുക്കി പരിപാലിച്ചതോടെതാണ് മൂന്നടി പൊക്കമുള്ള കൊന്നയിൽ പൂവിടർന്നത്​. വ്യത്യസ്ത തരം ആല്‍മരവും പാലയും ഫലവൃക്ഷങ്ങളുമെല്ലാം ഇവിടെ ബോൺസായി മരങ്ങളായി ഉണ്ട്. അധ്യാപികയായിരുന്ന ഭാര്യ ഗീതാകുമാരിയും മക്കളായ കൃഷ്ണേന്ദുവും പൗർണമിയും ചെടി പരിപാലനത്തിന്​ ഒപ്പമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story