Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:29 AM IST Updated On
date_range 15 April 2022 5:29 AM ISTകൊല്ലം പൂരം നാളെ; ഒരുക്കങ്ങളായി
text_fieldsbookmark_border
കൊല്ലം: ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഷു ഉത്സവത്തിന്‍റെ ഭാഗമായുള്ള കൊല്ലം പൂരം ശനിയാഴ്ച നടക്കും. കോവിഡിനെ തുടർന്ന് രണ്ടു വർഷമായി ഇല്ലാതിരുന്ന പൂരം ഇത്തവണ ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് സംഘാടകർ. രാവിലെ ഒമ്പതു മുതൽ 11 ക്ഷേത്രങ്ങൾ പങ്കെടുക്കുന്ന ചെറുപൂരം എഴുന്നള്ളത്ത്. 11 മുതൽ ആനനീരാട്ട്, 12ന് ആനയൂട്ട്, രണ്ട് മണിക്ക് കുടമാറ്റത്തിന്‍റെ പ്രധാന പങ്കാളികളായ താമരക്കുളം ശ്രീമഹാഗണപതിയുടെയും പുതിയകാവ് ഭഗവതിയുടെയും എഴുന്നള്ളത്ത് ക്ഷേത്രസന്നിധിയിലെത്തും. മൂന്നിന് ആൽത്തറമേളം. നാലിന് കൊടിയിറക്കം, 4.15ന് തിരുമുമ്പിൽ കുടമാറ്റം, 4.30 ന് ആറാട്ടെഴുന്നള്ളത്ത്, അഞ്ചിന് ആശ്രാമം മൈതാനിയിൽ താമരക്കുളം മഹാഗണപതിയും പുതിയകാവ് ഭഗവതിയും മുഖാമുഖം അണിനിരന്ന് നടത്തുന്ന വർണാഭമായ കുടമാറ്റം. ഇരുഭാഗത്തും പതിനഞ്ചുവീതം ഗജവീരന്മാരാണ് അണിനിരക്കുക. ഓരോ ഭാഗവും ഉയർത്തുന്ന കുടകളെ വെല്ലുന്ന വർണക്കുടകളുയർത്തി മറുഭാഗം മറുപടി നൽകും. മന്ത്രി കെ.എൻ. ബാലഗോപാൽ പൂരം ഉദ്ഘാടനം ചെയ്യും. പൂരം ചെയർമാനായ ആർ.പി ഗ്രൂപ് ചെയർമാൻ ഡോ. ബി. രവിപിള്ള അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story