Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:36 AM IST Updated On
date_range 14 April 2022 5:36 AM ISTലാപ്ടോപ് വിതരണം
text_fieldsbookmark_border
കുണ്ടറ: ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള പഞ്ചായത്ത് പ്രസിഡന്‍റ് മിനി തോമസ് ഉദ്‌ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഓമനക്കുട്ടൻ പിള്ള അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ വിനോദ്, പഞ്ചായത്ത് അംഗങ്ങളായ രേഖ.ജി.പിള്ള, ദേവദാസ്, മുക്കൂട് രഘു, ഷാർലറ്റ് നിർമ്മൽ, സതാശിവൻ, സുധാദേവി, ഇമ്പ്ലിമെന്റ് ഓഫിസർ ജോണി സാമുവൽ എന്നിവർ സംസാരിച്ചു. ഇളമ്പള്ളൂർ പത്താമുദയം ഇന്ന് കൊടിയേറും കുണ്ടറ: ഇളമ്പള്ളൂർ മഹാദേവി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന് ഇന്ന് കൊടിയേറും. വൈകുന്നേരം അഞ്ചിന് ഇലഞ്ഞിവേൽ ഭദ്രാദേവി ക്ഷേത്രത്തിൽ നിന്ന് ശീവേലിബിംബം എഴുന്നള്ളത്തും തങ്കയങ്കി ഘോഷയാത്രയും നടക്കും. 15ന് രാവിലെ നാലിന് വിഷുക്കണി. 17ന് രാവിലെ എട്ടിന് പൊങ്കാല. 19ന് വൈകുന്നേരം ഏഴിന് സംഗിത സദസ്സ്. 22ന് രാവിലെ 10ന് ഓട്ടൻതുള്ളൽ, വൈകുന്നേരം ഏഴിന് സംഗീത സദസ്സ്. 23 ന് രാവിലെ നാലിന് പത്താമുദയ ദർശനം, 10 ന് ഓട്ടൻതുള്ളൽ, വൈകുന്നേരം 4.30 ന് കെട്ടുകാഴ്ച, രാത്രി എട്ടിന് സംഗീത സദസ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story