Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകർണാടകയിൽ തൊഴിലാളി...

കർണാടകയിൽ തൊഴിലാളി മരിച്ചതിൽ ദുരൂഹത; ​ അന്വേഷണം ഊർജിതം

text_fields
bookmark_border
* മൃതദേഹം നാട്ടിലെത്തിക്കാൻ തയാറാകാതെ കർണാടകയിൽ തന്നെ സംസ്കരിച്ചു കൊട്ടാരക്കര: കർണാടകയിൽ കിണർ തൊടി നിർമാണത്തിന് പോയി കാണാതാകുകയും പിന്നീട്​ മരിച്ചെന്ന്​ വിവരം ലഭിക്കുകയും ചെയ്തയാളുടെ മൃതദേഹം നാട്ടിലെത്തിക്കാതെ സംസ്​കരിച്ച സംഭവത്തിൽ കൊട്ടാരക്കര പൊലീസ്​ അന്വേഷണം ഊർജിതമാക്കി. കർണാടക പൊലീസുമായി ചേർന്ന് വിശദമായ അന്വേഷണം നടത്തുകയാണെന്ന്​ കൊട്ടാരക്കര സി.ഐ പറഞ്ഞു. വാളകം ഇടയം കോളനി കാവിലഴികത്തുവീട്ടിൽ ഗോപാലന്‍റെ (58) മൃതദേഹമാണ് നാട്ടിലെത്തിക്കാതെ കർണാടകയിൽ സംസ്​കരിച്ചത്. കർണാടകയിലെ അഗുംബെയിലെ പൊലീസുമായി കൊട്ടാരക്കര പൊലീസ്​ ബന്ധപ്പെട്ടപ്പോൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ മരണകാരണത്തിൽ വ്യക്തത വരൂ എന്ന മറുപടിയാണ്​ ലഭിച്ചത്​. കഴിഞ്ഞ ആഗസ്റ്റിലാണ് നാട്ടുകാരനായ കരാറുകാരനൊപ്പം ഗോപാലൻ കർണാടക ഷിമോഗയിലെ അഗുംബെയിലേക്ക് പോയത്. തിങ്കളാഴ്ചയാണ് നാട്ടിലുള്ള ബന്ധുക്കളെ കർണാടകയിലെ മലയാളി തൊഴിലാളികൾ മരണവിവരം ഫോണിലൂടെ അറിയിച്ചത്. ഉറക്കഗുളിക അധികം കഴിച്ചതാണ് മരണകാരണമെന്നാണ് കർണാടകയിൽ ഒപ്പമുണ്ടായിരുന്നവർ പറയുന്നത്​. ബന്ധുക്കളെന്ന പേരിൽ മൃതദേഹം ആരോ വാങ്ങി സംസ്​കരിച്ചതിന്​ ശേഷമാണ്​ നാട്ടിൽവിവരമറിഞ്ഞത്​. മരണ വിവരം വീട്ടുകാരെ അറിയിക്കാതെ മൃതദേഹം സംസ്​കരിച്ചതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. വീട്ടുകാർ കരാറുകാരനുമായി ബന്ധപ്പെട്ട​പ്പോൾ ചിതാഭസ്​മം വർക്കലയിൽ ഒഴുക്കാമെന്ന അവ്യക്തമായ മറുപടി പറഞ്ഞ്​ ഒഴിയുകയായിരുന്നു എന്നും ആരോപണമുണ്ട്​. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഗോപാലന്‍റെ മക്കളായ ഗോപൻ, ഗോപിക എന്നിവർ ഉന്നത പൊലീസ്​ ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. മരണവിവരം ബന്ധുക്കളെ അറിയിക്കാതെ മറച്ചു​െവച്ച തൊഴിലുടമക്ക്​ എതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ദുരൂഹത നീക്കണമെന്നും പട്ടികജാതി മോർച്ച ജില്ല പ്രസിഡന്‍റ്​ ബി. ബബുൽദേവ് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story