Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുളത്തൂപ്പുഴയില്‍...

കുളത്തൂപ്പുഴയില്‍ ഗതാഗത നിയന്ത്രണം

text_fields
bookmark_border
കുളത്തൂപ്പുഴ: മേടവിഷു ആഘോഷങ്ങളുടെ ഭാഗമായി ഘോഷയാത്രയും വിഷുക്കണിയും ദര്‍ശിക്കാനെത്തുന്നവരുടെ സുരക്ഷയും യാത്രാ സൗകര്യവും ഉറപ്പുവരുത്തുന്നതിനായി പൊലീസ് നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണവും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും. വ്യാഴം, വെള്ളി ദിവസങ്ങളിലെ ഘോഷയാത്രക്കും ഉത്സവാഘോഷങ്ങള്‍ക്കും സുരക്ഷ ഒരുക്കുന്നതിനായി ജില്ലയിലെ മറ്റു സ്റ്റേഷനുകളില്‍ നിന്നുമായി നൂറ്റമ്പതിലധികം പൊലീസ് ഉദ്യോഗസ്ഥരെ കുളത്തൂപ്പുഴ, തെന്മല, പത്തനാപുരം സി.ഐമാരുടെ നേതൃത്വത്തില്‍ പ്രദേശത്ത് നിയോഗിക്കുമെന്നും കര്‍ശനമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും നിര്‍ദേശം നല്‍കിയതായി ഡിവൈ. എസ്. പി അറിയിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മുതല്‍ വെള്ളിയാഴ്ച ഉച്ചക്ക് 12 വരെയാണ് ഗതാഗത നിയന്ത്രണം. അന്തര്‍സംസ്ഥാന പാതയില്‍ മടത്തറ ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങള്‍ കല്ലുവെട്ടാംകുഴി കവലയില്‍ നിന്ന്​ തിരിഞ്ഞ് ഹൈസ്കുള്‍-സാംനഗര്‍ പാതയിലൂടെ അഞ്ചല്‍ റോഡിലേക്കും, തെന്മല ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങള്‍ കൂവക്കാട് കവലയില്‍ നിന്ന്​ തിരിഞ്ഞ് ചന്ദനക്കാവ് വഴി അഞ്ചല്‍ പാതയിലേക്കും പോകണം. ഈ സമയങ്ങളില്‍ അഞ്ചല്‍ റോഡില്‍ നിന്നുമെത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൈതക്കാട് പമ്പിനു സമീപം യാത്രക്കാരെ ഇറക്കണം. മടത്തറ ഭാഗത്തു നിന്നുമെത്തുന്ന ബസുകള്‍ ഡിപ്പോ കവലയിലാണ്​ യാത്രികരെ ഇറക്കേണ്ടത്​. കുളത്തൂപ്പുഴ ഡിപ്പോ കവല മുതല്‍ പോസ്റ്റോഫിസ് ജംങ്ഷന്‍ വരെയും കൈതക്കാട് പെട്രോള്‍ പമ്പിനു സമീപം വരെയും റോഡിനിരുവശത്തും വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പാടില്ലെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വാഹന ഉടമകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും കുളത്തൂപ്പുഴ സി.ഐ ഗിരീഷ് കുമാര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story