Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:34 AM IST Updated On
date_range 14 April 2022 5:34 AM ISTപുലമൺ ജങ്ഷനിലെ ഫുഡ് ബാങ്ക് സാമൂഹികവിരുദ്ധർ നശിപ്പിച്ചു
text_fieldsbookmark_border
കൊട്ടാരക്കര: . സ്റ്റുഡൻസ് പൊലീസ് കാഡറ്റ്, ജനമൈത്രി പൊലീസ്, വോയ്സ് കൊട്ടാരക്കര, കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ എന്നിവ ചേർന്ന് മാർച്ച് 15 നാണ് ഫുഡ് ബാങ്ക് സ്ഥാപിച്ചത്. അശരണരായവർക്ക് വിശപ്പ് രഹിതമാക്കുന്നതിനായി തുടങ്ങിയതാണ് പദ്ധതി. ട്രാഫിക് ജോലിയിൽ ഏർപ്പെടുന്ന പൊലീസുകാർക്ക് വെള്ളവും ഭക്ഷണവും കയറിനിൽക്കാൻ ഇടവും ലഭിക്കുന്നതായിരുന്നു പദ്ധതി. രണ്ടു ദിവസം മുമ്പാണ് ഗ്ലാസ് കൂട് സാമൂഹിക വിരുദ്ധർ അടിച്ചുതകർത്തത്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഗ്രന്ഥശാല ഉദ്ഘാടനം (ചിത്രം) കൊട്ടാരക്കര: കേരള പൊലീസ് അസോസിയേഷൻ കൊല്ലം റൂറൽ എട്ടാമത് ജില്ല സമ്മേളനത്തോടനുബന്ധിച്ച് കേരള പൊലീസ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി ജോർജ് ഫ്രാൻസിസിന്‍റെ സ്മരണാർഥം കൊട്ടാരക്കര റൂറൽ ഡി.എച്ച്.ക്യു കേന്ദ്രീകരിച്ച് സ്ഥാപിച്ച ജോർജ് ഫ്രാൻസിസ് സ്മാരക ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു. കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി കെ.ബി. രവി ഉദ്ഘാടനം നിർവഹിച്ചു. വി. ചിന്തു അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ .ജോൺസൻ മുഖ്യപ്രഭാഷണം നടത്തി. അഡീഷനൽ പൊലീസ് സൂപ്രണ്ട് എസ്. മധുസൂദനൻ, ഡിവൈ.എസ്.പി അനിൽകുമാർ, അശോക് കുമാർ, പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ഷിനോദാസ്, എഴുത്തുകാരായ രതീഷ് ഇളമാട്, നിധീഷ് മാലുമേൽ, നീലേശ്വരം സദാശിവൻ, അസോസിയേഷൻ നേതാക്കളായ വി.പി. ബിജു, ആർ. രാജീവൻ, എം. വിനോദ്, ടി.അജിത്കുമാർ, എ.എസ്. ശിവേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story