Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇ.എം.എസ്​ ഓപൺ എയർ...

ഇ.എം.എസ്​ ഓപൺ എയർ ഓഡിറ്റോറിയം ശിലാസ്ഥാപനം

text_fields
bookmark_border
കൊല്ലം: മുഖത്തല ​​​േബ്ലാക്ക്​ പഞ്ചായത്ത്​ ഇ.എം.എസ്​ ഓപൺ എയർ ഓഡിറ്റോറിയം ശിലാസ്ഥാപനവും വിവിധ പദ്ധതികളുടെ വിതരണോദ്​ഘാടനവും വ്യാഴാഴ്ച നടക്കും. ഉച്ചക്ക്​ 2.30ന്​ മന്ത്രി കെ.എൻ ബാല​ഗോപാൽ ശിലാസ്ഥാപനം നിർവഹിക്കും. പി.സി. വിഷ്​ണുനാഥ്​ അധ്യക്ഷത വഹിക്കും. എം. നൗഷാദ്​ എം.എൽ.എ, ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ സാം കെ. ഡാനിയേൽ തുടങ്ങിയവർ പ​ങ്കെടുക്കും. ഇലക്​ട്രോണിക്​ വീൽചെയർ വിതരണം, മെബൈൽ മിൽക്കിങ്​ യൂനിറ്റ്​, ഓട്ടോറിക്ഷാ വിതരണം, പട്ടികജാതി വിദ്യാർഥികൾക്ക്​ പഠനമുറി, പി.എം.എ.വൈ ഭൂമിവാങ്ങൽ രേഖാകൈമാറ്റം, ലൈബ്രറികൾക്ക്​ ഫർണിച്ചർ തുടങ്ങിയവയുടെ വിതരണമാണ്​ നടക്കുന്നത്​. സംസ്ഥാന സർക്കാറിന്‍റെ മികച്ച ​​േബ്ലാക്ക്​ പഞ്ചായത്തിനുള്ള സ്വരാജ്​ ട്രോഫി തുടർച്ചയായി മുഖത്തലക്കാണ്​ ലഭിക്കുന്നത്​. ദീൻദയാൽ ഉപാധ്യായ സ്വ ശാക്തീകരൺ പുരസ്​കാരവും നേടിയിട്ടുണ്ട്. പദ്ധതി നിർവഹണത്തിൽ 94.33 ശതമാനം ചെയവഴിച്ച്​ നേട്ടം കൈവരിക്കാനുമായി. പ്രസിഡന്‍റ്​ യശോദ.ബി, വൈസ്​ പ്രസിഡന്‍റ്​ എച്ച്​. ഹു​സൈൻ, സ്റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷരായ എം. സജീവ്​, ജിഷ അനിൽ, സെക്രട്ടറി ജോർജ്​ അലോഷ്യസ്​ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു. മെഡിക്കൽ ക്യാമ്പ് മുഖത്തല: മുഖത്തല പ്രതീക്ഷ സോഷ്യൽ അസോസിയേഷനും പാരിപ്പള്ളി കാരുണ്യ ഐ ക്ലിനിക്കും സംയുക്തമായി ഇ.എസ്.ഐ ജങ്ഷൻ അനുഗ്രഹ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതരക്ക് സൗജന്യ ഡിജിറ്റൽ നേത്രപരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും നടക്കും. തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡൻറ് എൽ. ജലജകുമാരി ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story