Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:33 AM IST Updated On
date_range 14 April 2022 5:33 AM ISTവിഷു- ഈസ്റ്റർ ചന്ത സംഘടിപ്പിക്കാത്തതിൽ പ്രതിഷേധം
text_fieldsbookmark_border
അഞ്ചൽ: അറയ്ക്കൽ സഹകരണ ബാങ്ക് ഇത്തവണ വിഷു - ഈസ്റ്റർ ചന്ത സംഘടിപ്പിക്കാത്തതിൽ പ്രതിഷേധം. മുൻ വർഷങ്ങളിൽ ബാങ്കിന്‍റെ ആഭിമുഖ്യത്തിൽ സ്ഥിരമായി ചന്ത നടത്തിയിരുന്നതാണ്. സമീപത്തെ ഇടമുളയ്ക്കൽ ബാങ്കിനും ഇത്തവണ ചന്തയില്ല. ഇതോടെ ഇടമുളയ്ക്കൽ പഞ്ചായത്തിൽ പ്രത്യേക ചന്തകൾ ഇല്ലാതായി.പുനലൂർ താലൂക്കിൽ ആറു ചന്തകളാണ് കൺസ്യൂമർ ഫെഡ് അനുവദിച്ചത്. ലിസ്റ്റിൽ ഉൾപ്പെടാത്ത കുളത്തൂപ്പുഴ, ഇടമൺ സഹകരണ ബാങ്ക് പ്രസിഡഡന്‍റുമാർ സ്വാധീനം ചെലുത്തി ചന്തകൾക്കുള്ള അനുവാദം നേടിയെടുത്തു. ഇതോടെ എട്ട് സഹകരണ ബാങ്കുകൾക്ക് ചന്ത നടത്താനുള്ള അനുമതി ലഭ്യമായി. സ്ഥിരമായി അനുവദിക്കപ്പെട്ടിരുന്നത് നഷ്ടപ്പെട്ടപ്പോൾ അധികൃതരിൽ സമ്മർദം ചെലുത്തി വീണ്ടെടുക്കാൻ കഴിയാതിരുന്ന അറയ്ക്കൽ സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story