Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:32 AM IST Updated On
date_range 14 April 2022 5:32 AM ISTവാഹനവും പണവുമായി കടന്ന തൊഴിലാളിയെ പിടികൂടി
text_fieldsbookmark_border
പത്തനാപുരം: സിമന്‍റ് വാങ്ങാൻ നൽകിയ പണവും വാഹനവുമായി കടന്നയാളെ പിടികൂടി. പിറവന്തൂർ മനക്കുന്നിൽ വീട്ടിൽ ജയനാണ് പത്തനാപുരം പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ 11ന് ആണ് കേസിനാസ്പദമായ സംഭവം. പുന്നല കറവൂർ പടയണിപ്പാറ എസ്.ആർ സദനത്തിൽ ബിജുവാണ് പരാതിക്കാരൻ. ബിജുവിന്‍റെ പിതാവിന്‍റെ പേരിലുള്ള ജീപ്പും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സിമന്‍റ് വാങ്ങുന്നതിനായി ഏൽപിച്ച പണവുമായി പ്രതി കടക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനാപുരം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലെ സംഘമാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story