Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമഴ ശക്തം; പാലരുവിയിൽ...

മഴ ശക്തം; പാലരുവിയിൽ നീരൊഴുക്ക് കൂടി

text_fields
bookmark_border
പുനലൂർ: കിഴക്കൻ മലയോരത്തും അതിർത്തിപ്രദേശങ്ങളിലും വേനൽ മഴ കനത്തു. രണ്ടാഴ്ചയായി നാടൊട്ടുക്കും മഴ ലഭിച്ചിട്ടും കിഴക്കൻ മലയോര മേഖലയിൽ ഇല്ലാതിരുന്നത് വരൾച്ച രൂക്ഷമാക്കാനിടയാക്കിയിരുന്നു. എന്നാൽ നാലുദിവസമായി തെന്മല, ആര്യങ്കാവ്, അച്ചൻകോവിൽ ഉൾപ്പെട്ട മലയോരത്തും രാത്രിയിലും പകലും മാറിമാറി ശക്തമായ മഴ പെയ്തതോടെ സ്ഥിതിക്ക്​ മാറ്റമുണ്ടായി. ചൂടിന് ആശ്വാസമായതിനൊപ്പം വറ്റിയിരുന്ന അരുവികളിലും പുഴകളിലും നേരിയതോതിൽ നീരൊഴുക്കും തുടങ്ങി. വെള്ളം വറ്റുന്നതോടെ എല്ലാവർഷവും ഈ സമയം പാലരുവി വിനോദസഞ്ചാര കേന്ദ്രം അടക്കുകയായിരുന്നു പതിവ്​. എന്നാൽ, ഇത്തവണ ഇതുവ​െരയും അരുവി വറ്റിയിട്ടില്ല. വേനൽമഴ ലഭിക്കുന്നതോടെ പാലരുവിയിലെ വെള്ളം കൂടുന്നതിനാൽ ഇപ്രാവശ്യം അറ്റകുറ്റപ്പണിക്കല്ലാതെ കേന്ദ്രം അടക്കാൻ സാധ്യത കുറവാ​െണന്നും അധികൃതർ സൂചിപ്പിച്ചു. തെന്മല ഡാമിലേക്കുള്ള നീരൊഴുക്കും ചെറിയതോതിൽ വർധിച്ചിട്ടുണ്ട്​. അതിർത്തിയിലും മഴ കനത്തതോടെ വറ്റിയിരുന്ന കുറ്റാലം അരുവികളിലും വെള്ളം നിറഞ്ഞുതുടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story