Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:30 AM IST Updated On
date_range 14 April 2022 5:30 AM ISTമാർച്ചും ധർണയും നടത്തി
text_fieldsbookmark_border
കൊല്ലം: എൻ.എച്ച്.എം ജീവനക്കാരുടെ ഇ.എസ്.ഐ ആനുകൂല്യം നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ജീവനക്കാർ . നാഷനൽ ഹെൽത്ത് മിഷൻ എംപ്ലോയീസ് യൂനിയൻ സി.ഐ.ടി.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് ആരംഭിച്ച പ്രകടനം ആശ്രാമം ഇ.എസ്.ഐ സബ് റീജനൽ ഓഫിസിന് മുന്നിൽ സമാപിച്ചു. ധർണ സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡന്‍റ് അഡ്വ. ജൂലിയറ്റ് നെൽസൺ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ഗിരീഷ്, അബിൻ, ഡോ. ശരത്, ശ്രീജേഷ്, സംസ്ഥാന കമ്മിറ്റി അംഗം അരുൺ കൃഷ്ണൻ എന്നിവർ സംസാരിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിൽ - പി. രാജേന്ദ്രപ്രസാദ് കൊല്ലം : മണ്ണെണ്ണക്കും ഡീസലിനും ക്രമാതീതമായ വലിയ വിലക്കയറ്റം മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കിയിരിക്കുകയാണന്ന് ഡി.സി.സി പ്രസിഡന്‍റ് പി. രാജേപ്രസാദ്. ദേശീയ മത്സ്യത്തൊഴിലാളി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ 18ന് നടത്തുന്ന രാജ്ഭവൻ മാർച്ചിനു മുന്നോടിയായി നടന്ന ജില്ല നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് ബിജു ലൂക്കോസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് ഓസ്റ്റിൻ ഗോമസ്, ജനറൽ സെക്രട്ടറി രാജപ്രിയൻ, ജോസ്, എൻ. മരിയാൻ, സുഭഗൻ, എഡ്ഗർ സെബാസ്റ്റ്യൻ. ആർ. കൃഷ്ണദാസ്, ജെ. സെബാസ്റ്റ്യൻ, എസ്.എഫ്. യേശുദാസ്. രാജു തടത്തിൽ, പി. സതീശൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story