Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകടലാക്രമണം തടയാന്‍ പാറ...

കടലാക്രമണം തടയാന്‍ പാറ നല്‍കണം - കലക്ടര്‍

text_fields
bookmark_border
കൊല്ലം: ജില്ലയില്‍ പാറഖനനത്തിന് അനുമതിയുള്ള എല്ലാ ലൈസന്‍സികളും ഖനനം ചെയ്‌തെടുക്കുന്ന പാറയുടെ 50 ശതമാനം വ്യാപ്തം നിര്‍ദിഷ്ട വലിപ്പത്തില്‍ പൊട്ടിച്ച് കടലാക്രമണ ഭീഷണി തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഉത്തരവിട്ടു. ഇറിഗേഷന്‍/ഹാര്‍ബര്‍ എൻജിനീയറിങ് എക്‌സിക്യൂട്ടിവ് എൻജിനിയര്‍ കരാറുകാരെ നിര്‍ദേശിക്കും. പാറയുടെ വലിപ്പം, ഭാരം, അളവ് എന്നിവയുടെ പട്ടിക ഇറിഗേഷന്‍-ഹാര്‍ബര്‍ എൻജിനീയറിങ് എക്‌സിക്യൂട്ടിവ് എൻജിനിയര്‍ ജിയോളജിസ്റ്റിന് മുന്‍കൂറായി കൈമാറണം. ലഭിക്കുന്ന പാറ കടലാക്രമണ ഭീഷണി തടയുന്നതിന് മാത്രമാണ് ഉപയോഗിക്കുന്നതെന്നും ഉറപ്പുവരുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story