Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകെ-റെയിൽ: ആരോപണങ്ങൾ...

കെ-റെയിൽ: ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് കർമത്തിലൂടെ മറുപടി - മന്ത്രി റിയാസ്

text_fields
bookmark_border
അഞ്ചാലുംമൂട്: കെ-റെയിലിൽ സർക്കാർ വാദപ്രതിവാദങ്ങൾക്കില്ലെന്നും ആരോപണങ്ങളുന്നയിക്കുന്നവർക്ക് സർക്കാർ കർമങ്ങളിലൂടെ മറുപടി നൽകുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയശക്തികളുമായി യോജിച്ച് സമരങ്ങൾ നടത്തി സർക്കാറിനെ അട്ടിമറിച്ചു കളയാം എന്ന ചിന്തവേണ്ടെന്നും കേരളം ഇപ്പോൾ വികസന കുതിപ്പിലാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ് ശ്യാംമോഹൻ അധ്യക്ഷതവഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ.ജി. ബിജു, ജില്ല സെക്രട്ടറി എസ്.ആർ. അരുൺബാബു, കേന്ദ്ര കമ്മിറ്റി അംഗം കെ.യു. ജനീഷ്, ബി. ബൈജു, ടി.പി. അഭിമന്യു, ആദർശ് എം. സജി, മീരമോഹൻ , ടി.ആർ. ശ്രീനാഥ്, എസ്. ഷബീർ, എൽ. അനിത, കെ. പ്രദീപ്, എസ്. സതീഷ്, ചിന്താ ജെറോം, ജയ്ക്ക് സി. തോമസ്, കെ.പി. പ്രമോഷ് എന്നിവർ സംസാരിച്ചു. സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. സോമപ്രസാദ്, എം.എച്ച്. ഷാരിയർ, ജില്ല സെക്ര​േട്ടറിയറ്റ് അംഗങ്ങളായ പി.എ. എബ്രഹാം, വി.കെ. അനിരുദ്ധൻ, സി. ബാൾഡുവിൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story