Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightടിപ്പറുമായി ഇടിച്ച...

ടിപ്പറുമായി ഇടിച്ച സ്കൂട്ടർ കാറിനടിയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക്​ പരിക്ക്​

text_fields
bookmark_border
ചാത്തന്നൂർ: ദേശീയപാത ചാത്തന്നൂർ ജങ്​ഷൻ ഗ്രാമീണൻ ബാങ്കിന് സമീപം ടിപ്പർ ലോറിയുമായി ഇടിച്ച സ്കൂട്ടർ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിനടിയിലേക്ക് ഇടിച്ചുകയറി. സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ ചാത്തന്നൂർ താഴം സ്വദേശി ബൈജുവിന് നിസ്സാര പരിക്കേറ്റു. ഉച്ചക്ക്​ 12 ഓടെയായിരുന്നു അപകടം. ഗ്രാമീൺ ബാങ്കിന് സമീപത്തായി നിർത്തിയിട്ടിരുന്നതാണ് കാർ. ചാത്തന്നൂരിൽ നിന്ന് തിരുമുക്ക് ഭാഗത്തേക്ക്​ പോകുകയായിരുന്ന സ്കൂട്ടറിന്‍റെ പിൻഭാഗത്ത് ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിനടിയിലേക്ക്​ സ്കൂട്ടറിടിച്ചുകയറുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story