Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:34 AM IST Updated On
date_range 13 April 2022 5:34 AM ISTതൊഴിലും ശമ്പളവും നിഷേധിക്കുന്നതായി സ്കൂൾ ബസ് ഡ്രൈവർമാർ
text_fieldsbookmark_border
അഞ്ചൽ: രണ്ടര വർഷത്തോളമായി ശമ്പളമോ ആനുകൂല്യങ്ങളോ ഇല്ലാതെ പിരിച്ചുവിടൽ ഭീഷണിയിൽ സ്കൂൾ ബസ് ഡ്രൈവർമാർ. അഞ്ചലിലെ പ്രമുഖ അൺ എയ്ഡഡ് സ്കൂളിലെ ഏഴ് ഡ്രൈവർമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 12 വർഷത്തോളമായി പണിയെടുക്കുന്ന തങ്ങളുടെ നിയമപരമായ ആനുകൂല്യങ്ങൾ നൽകാൻ മാനേജ്മൻെറ് തയാറാകണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടി നടത്തുമെന്നും ഐ.എൻ.ടി.യു.സി ഡ്രൈവേഴ്സ് യൂനിയൻ കൺവീനർ വലിയവിള വേണുലാൽ, യൂനിയൻ പ്രസിഡന്‍റ് ജി.സുരേഷ്, ഡ്രൈവർമാരായ മനാഫ് കോട്ടുക്കൽ, സുദർശന ബാബു, എ. സലീം, സുനിൽകുമാർ, മോഹൻലാൽ, പ്രദീപ് കുമാർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story