Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:31 AM IST Updated On
date_range 13 April 2022 5:31 AM ISTഡി.വൈ.എഫ്.ഐ ജില്ല സമ്മേളനം: പതാക കൊടിമര ജാഥകള്‍ സമ്മേളനനഗരിയിലെത്തിച്ചു
text_fieldsbookmark_border
അഞ്ചാലുംമൂട്: ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിന്‍റെ പതാക കൊടിമര ദീപശിഖാ ജാഥകള്‍ അഞ്ചാലുംമൂട്ടില്‍ പി. ബിജു നഗറില്‍ (ദേവകി ഓഡിറ്റോറിയം) സംഗമിച്ചു. വിവിധ സ്ഥലങ്ങളില്‍നിന്ന് വൈകീട്ട് പുറപ്പെട്ട പതാക -ദീപശിഖ, കൊടിമരജാഥകള്‍ വൈകിട്ട് 7.30ഓടെയാണ് സമ്മേളനനഗറിലെത്തിയത്. കരുനാഗപ്പള്ളി അജയപ്രസാദിന്‍റെ രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് കെ.എസ്. ബിനു ക്യാപ്റ്റനും ടി.ആര്‍. ശ്രീനാഥ് മാനേജറുമായുള്ള കൊടിമരജാഥ സമ്മേളന നഗറില്‍ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം വി.കെ. അനിരുദ്ധന്‍ ഏറ്റുവാങ്ങി. നെടുമണ്‍കാവ് ശ്രീരാജിന്‍റെ രക്തസാക്ഷി മണ്ഡപത്തില്‍നിന്നും പ്രയാണം ആരംഭിച്ച പതാക ജാഥ സമ്മേളന നഗറിലെത്തിയപ്പോള്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.ജി. ബിജു പതാക ഏറ്റുവാങ്ങി.അയത്തില്‍ സുനില്‍കുമാറിന്‍റെ രക്തസാക്ഷി സ്മാരകത്തില്‍നിന്നും കൊളുത്തിയ ദീപശിഖാ അത്‌ലറ്റുകളുടെ നേതൃത്വത്തില്‍ സമ്മേളന നഗറിലെത്തിച്ചപ്പോള്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ജയന്‍ ഏറ്റുവാങ്ങി.സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങായ എസ്. ജയമോഹന്‍, എം. ശിവശങ്കരപിള്ള ഡി.വൈ.എഫ്.ഐ. കേന്ദ്ര കമ്മിറ്റി അംഗം ചിന്താജെറോം, ജില്ല സെക്രട്ടറി എസ്.ആര്‍ . അരുണ്‍ബാബു, പ്രസിഡന്‍റ് ശ്യാംമോഹന്‍, എം. വിശ്വനാഥന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബുധനാഴ്ച രാവിലെ ഡി.വൈ.എഫ്.ഐ മുന്‍ അഖിലേന്ത്യ പ്രസിഡന്‍റ് പി.എ. മുഹമ്മദ് റിയാസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ജില്ല സെക്രട്ടറി എസ്.ആര്‍. അരുണ്‍ബാബു റിപ്പോര്‍ട്ട് അവതരിപ്പിക്കും.14 ന് പ്രതിനിധി സമ്മേളനം തുടരും. കോവിഡ് പശ്ചാത്തലത്തില്‍ പൊതുസമ്മേളനം ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story