Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:36 AM IST Updated On
date_range 12 April 2022 5:36 AM ISTപ്രീ ഓറൽ എൻഡോസ്കോപ്പിക് മയോട്ടമി ദേശീയ വർക്ഷോപ്
text_fieldsbookmark_border
കൊല്ലം: ഉദരരോഗ ചികിത്സയുടെ നൂതന സംവിധാനമായ പ്രീ ഓറൽ എൻഡോസ്കോപ്പിക് മയോട്ടമി എന്ന വിഷയത്തിലുള്ള ദേശീയ ദ്വിദിന വർക് ഷോപ്പ് ചൊവ്വാഴ്ച എൻ.എസ് സഹകരണ ആശുപത്രിയിൽ ആരംഭിക്കും. മെഡിക്കൽ ഗ്യാസ്ട്രോ എന്‍ററോളജി, സർജിക്കൽ ഗ്യാസ്ട്രോ എന്‍ററോളജി എന്നീ ചികിത്സാ വിഭാഗങ്ങളിലെ സംസ്ഥാനത്തെ നൂറോളം ഡോക്ടർമാർ പങ്കെടുക്കും. ഗ്രീസിലെ ഏതൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിറ്റെറീനോ ഹോസ്പിറ്റൽ ഹൈബ്രിഡ് ഇന്‍റർവെൻഷൻ എൻഡോസ്കോപ്പി വിഭാഗം ഡയറക്ടർ ഡോ. മവരോജെനിസ് ജോർജിയസ് മുഖ്യ പ്രഭാഷണം നടത്തും. ഡൽഹി സർ ഗംഗാറാം ആശുപത്രി ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. ശിവം ഖാരെ, എൻ.എസ് സഹകരണ ആശുപത്രി ഗ്യാസ്ട്രോ വിഭാഗം ഡോക്ടർമാരായ ഡോ. നിബിൻ നഹാസ്, ഡോ.ബി. ഷൈൻ, ഡോ. ഹരിഗോവിന്ദ്, ഡോ. ഹരികൃഷ്ണൻ എന്നിവർ പങ്കെടുക്കും. രാജ്ഭവൻ മാർച്ച് കൊല്ലം: വഴിയോര കച്ചവടക്കാർക്കായി സമഗ്രനിയമം നടപ്പാക്കുക, അന്യായമായ ഒഴിപ്പിക്കൽ നടപടി അവസാനിപ്പിക്കുക, വഴിയോര കച്ചവടക്കാർക്ക് ലൈസൻസ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) മേയ് 30 ന് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കും. ജാഥ മേയ് 14 ന് കാസർകോട് നിന്നാരംഭിച്ച് മേയ് 27 ന് തിരുവനന്തപുരത്ത് സമാപിക്കും. ജനറൽ കൗൺസിൽ യോഗത്തിൽ പ്രസിഡന്‍റ് ഡോ. കെ.എസ്. പ്രദീപ്കുമാർ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ഇക്ബാൽ, ട്രഷറർ എം. ബാപ്പുട്ടി, ജില്ല സെക്രട്ടറി ടി.എൻ. ത്യാഗരാജൻ, പ്രസിഡൻറ് സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story