Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകോൺഗ്രസ് നേതൃയോഗം

കോൺഗ്രസ് നേതൃയോഗം

text_fields
bookmark_border
ശാസ്താംകോട്ട: കോൺഗ്രസ് അംഗത്വവിതരണവുമായി ബന്ധപ്പെട്ട് കുന്നത്തൂർ നിയോജക മണ്ഡലം നേതൃയോഗം എ.ഐ.സി.സി സെക്രട്ടറി പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് തുണ്ടിൽ നൗഷാദ് അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, എം.വി. ശശി കുമാരൻ നായർ, കല്ലട രമേശ്, ദിനേശ് ബാബു, കെ.സുകുമാരൻനായർ, കെ. കൃഷ്ണൻകുട്ടിനായർ, വൈ. ഷാജഹാൻ, പി.കെ. രവി, കല്ലട ഗിരീഷ്, ബി. തൃദീപ് കുമാർ, ബി. സേതുലക്ഷ്മി, ഹാഷിം സുലൈമാൻ, സുഹൈൽ അൻസാരി, ഷീജാ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പടി.കല്ലട ഗ്രാമപഞ്ചായത്തിന്​ ദേശീയ പുരസ്കാരം ശാസ്താംകോട്ട: ഈ വർഷത്തെ ദീൻദയാൽ ഉപാധ്യായ സശാക്തീകരൺ ദേശീയ പുരസ്കാരത്തിന് പടി.കല്ലട ഗ്രാമ പഞ്ചായത്ത്‌ അർഹമായി. പദ്ധതി ആസൂത്രണം, ദാരിദ്ര്യനിർമാർജനത്തിനായി സ്വീകരിച്ച പദ്ധതികൾ, വയോജനങ്ങൾക്കായി നടപ്പാക്കുന്ന പദ്ധതികൾ, ബാലസൗഹൃദ പഞ്ചായത്ത് എന്ന അംഗീകാരം, പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിലുള്ള ശ്രദ്ധ, നികുതിപിരിവിലുള്ള പൂർണത, ജനങ്ങൾക്കു കാലവിളംബം കൂടാതെ നൽകുന്ന സേവനങ്ങൾ തുടങ്ങിയവയാണ് അവാർഡിനായി തെരഞ്ഞെടുത്തതിന്‍റെ അടിസ്ഥാനം. പഞ്ചായത്ത്‌ ഭരണസമിതിയുടെയും ജീവനക്കാരുടെയും കൂട്ടായപരിശ്രമമാണ് അവാർഡിന്‍റെ അടിസ്ഥാനമെന്ന് പഞ്ചായത്ത്‌ പ്രസിഡന്‍റ് ഡോ.സി. ഉണ്ണിക്കൃഷ്ണനും സെക്രട്ടറി കെ. സീമയും പറഞ്ഞു. ഈ മാസം 24ന് ജമ്മു- കശ്മീരിലെ സാംബ ജില്ലയിലെ പള്ളിഗ്രാമപഞ്ചായത്തിൽ നടക്കുന്ന ഗ്രാമസഭയിൽ പ്രധാനമന്ത്രിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story