Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:35 AM IST Updated On
date_range 12 April 2022 5:35 AM ISTഅവാർഡ് സമർപ്പണം ഇന്ന്
text_fieldsbookmark_border
ചവറ സൗത്ത്: ചവറ തെക്കുംഭാഗം കേളി കൃഷ്ണൻകുട്ടിപ്പിള്ള ഗ്രന്ഥശാല ഏർപ്പെടുത്തിയ മികച്ച സാംസ്കാരിക പ്രവർത്തകനുള്ള അവാർഡിന് സാഹിത്യകാരൻ മണപ്പള്ളി ഉണ്ണിക്കൃഷ്ണനും ജില്ലയിലെ മികച്ച ഗ്രന്ഥശാലാപ്രവർത്തകനുള്ള അവാർഡ് ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് കെ.ബി. മുരളീകൃഷ്ണനും അർഹരായി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തെക്കുംഭാഗം കല്ലുപുറത്തുള്ള വി. സാംബശിവൻ സ്മാരകത്തിൽ ചേരുന്ന വാർഷിക സമ്മേളനത്തിൽ മേയർ പ്രസന്നാ ഏണസ്റ്റ് അവാർഡുകൾ വിതരണം ചെയ്യും. ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ സമ്മേളനം ഉദ്ഘാടനംചെയ്യും. ടി.എൻ.നീലാംബരൻ അധ്യക്ഷതവഹിക്കും. അംഗൻവാടി ഉദ്ഘാടനം ചവറ: ചവറ പുത്തൻകോവിൽ വാർഡിലെ 119ാം നമ്പർ അംഗൻവാടി എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. തുളസീധരൻപിള്ള അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ് ഉഷാകുമാരി, ജില്ല പഞ്ചായത്തംഗം സി.പി. സുധീഷ്‌കുമാർ, ഇ. റഷീദ്, ആൻസി ജോർജ്, വിജയലക്ഷ്മിയമ്മ, ജനപ്രതിനിധികളായ സുരേഷ്‌കുമാർ, കെ. സുരേഷ്ബാബു, അശ്വനി, കെ. പ്രദീപ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷീജ രാജി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story