Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപൈപ്പിടാൻ കുഴിച്ച റോഡ്...

പൈപ്പിടാൻ കുഴിച്ച റോഡ് ചളിക്കുളമായി; പ്രതിഷേധം

text_fields
bookmark_border
ഇരവിപുരം: കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡ് പുനർനിർമിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വേനൽക്കാലത്ത് പൊടികൊണ്ട് പൊറുതിമുട്ടിയ ജനം വേനലിനിടെ പെയ്ത മഴയിൽ റോഡ് ചളിക്കുണ്ടായി മാറിയതോടെ വീടുകളിൽ നിന്ന്​ പുറത്തറങ്ങാൻ പോലും പറ്റാത്ത സ്ഥിതിയിലായി. സംസ്ഥാന ഹൈവേയിൽ ഉൾപ്പെട്ട കൊല്ലം-ആയൂർ റോഡിൽ ചെമ്മാംമുക്ക് മുതൽ പുന്തലത്താഴം വരെയുള്ള ഭാഗമാണ് തകർന്നുകിടക്കുന്നത്. അഞ്ചു കിലോമീറ്റർ ദൂരത്തിലുള്ള റോഡാണ്​ സഞ്ചാരയോഗ്യമല്ലാതായത്​. രണ്ടു മാസം റോഡ് അടച്ചിട്ടാണ് പൈപ്പിടൽ ജോലികൾ നടത്തിയത്. പൈപ്പിട്ടശേഷം റോഡ് തുറന്നെങ്കിലും ടാറിങ്​ നടത്തിയില്ല. കഴിഞ്ഞ രണ്ടു ദിവസം പെയ്ത മഴയിൽ റോഡ് ചളിക്കുഴിയായി മാറി. തിങ്കളാഴ്ച വടക്കേവിള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിച്ചിതോട്ടിൽ പ്രതിഷേധ ധർണ നടത്തി. ധർണക്കെത്തിയ കോർപറേഷൻ കൗൺസിലറും മറ്റൊരു കോൺഗ്രസ് നേതാവും റോഡരികിൽ നിൽക്കെ, ചളിയിൽ കുളിച്ച നിലയിലായി. റോഡിലൂടെ ഒരു വാഹനം കടന്നു പോയപ്പോഴാണ് ഇവരുടെ മേൽ ചളി തെറിച്ചത്. പ്രതിഷേധ സമരം ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ശിവരാജൻ വടക്കേവിള അധ്യക്ഷത വഹിച്ചു. കശുവണ്ടിത്തൊഴിലാളി കോൺഗ്രസ് നേതാവ്​ കെ.ആർ.വി. സഹജൻ, കൗൺസിലർ ശ്രീദേവിയമ്മ, എം. സുജയ്, പി.വി. അ​ശോക് കുമാർ, മംഗലത്ത് രാഘവൻ, അഞ്ചൽ ഇബ്രാഹിം, വിജയലക്ഷമി, അഡ്വ. നഹാസ്, ശിവപ്രസാദ്, അയത്തിൽ നിസാം, സിദ്ധാർഥൻ, രാജേന്ദ്രൻ പിള്ള, അഷറഫ് വടക്കേവിള, ബിനോയ് ഷാനൂർ, നാഗരാജൻ, അൻവറുദീൻ ചാണിക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story