Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:34 AM IST Updated On
date_range 12 April 2022 5:34 AM ISTറോളർ സ്‌കേറ്റിങ് പരിശീലനം
text_fieldsbookmark_border
കൊല്ലം: കൊല്ലം റോളർ സ്‌കേറ്റിങ് ക്ലബ് നടത്തുന്ന അവധിക്കാല ജില്ലതല സ്‌കേറ്റിങ് പരിശീലനം കൊല്ലത്ത് തുടങ്ങി. ജില്ല സംസ്ഥാന അസോസിയേഷൻ അംഗീകൃത പരിശീലകരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. കൊല്ലം നഗരത്തിനൊപ്പം ചാത്തന്നൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനാപുരം, പുനലൂർ എന്നിവിടങ്ങളിലും സ്‌കേറ്റിങ് പരിശീലന കേന്ദ്രങ്ങളുണ്ട്. ഫോൺ: 9447230830. അവാർഡ് ദാനം കൊല്ലം: ആർ. ശങ്കർ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ നടന്ന അവാർഡ്ദാനവും എ. യൂനുസ് കുഞ്ഞ് അനുസ്മരണവും എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. സമിതി ഏർപ്പെടുത്തിയ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുരസ്കാരം രതികുമാർ ഏറ്റുവാങ്ങി. ആർ. ശങ്കർ സമിതി പ്രസിഡന്‍റ് വിശ്വകുമാർ കൃഷ്ണജീവനം അധ്യക്ഷത വഹിച്ചു. ഉമയനല്ലൂർ കുഞ്ഞുകൃഷ്ണപിള്ള, സുജയ് ഡി. വ്യാസൻ, പി.എസ്. സീനാദേവി, ഡോ. വി.എസ്. രാധാകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്ക് അവാർഡുകൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story