Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഭരണിക്കാവ്-കടപുഴ റോഡിൽ...

ഭരണിക്കാവ്-കടപുഴ റോഡിൽ അപകടങ്ങൾ തുടർക്കഥ

text_fields
bookmark_border
(ചിത്രം) ശാസ്താംകോട്ട: കൊല്ലം-തേനി ദേശീയപാതയിലെ . ഒരു വർഷത്തിനിടെ അഞ്ച് ജീവനാണ് റോഡിൽ പൊലിഞ്ഞത്. ചെറുതും വലുതുമായ നിരവധി അപകടങ്ങൾ നിത്യവും ഉണ്ടാകുന്നു. പല അപകടങ്ങളിലും തലനാരിഴക്കാണ് വാഹന യാത്രക്കാരും കാൽനടക്കാരും രക്ഷപ്പെടാറ്. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും ഏറെ. ഒരു വർഷം മുമ്പ് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചതിനു പിന്നാലെ കഴിഞ്ഞ ജൂണിൽ പുന്നമൂട് ജങ്​ഷനിൽ നടന്ന അപകടത്തിൽ തിരുവല്ല പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ മരിച്ചു. ജോലി കഴിഞ്ഞ് കിഴക്കേകല്ലടയിലെ വീട്ടിലേക്ക് മടങ്ങും വഴി സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന കാർ ഇടിച്ചായിരുന്നു അപകടം. ഊക്കൻമുക്ക് ആശുപത്രിക്ക് സമീപം അമിത വേഗത്തിൽ നിയന്ത്രണം തെറ്റി വന്ന കാർ ഇടിച്ച് കാൽനടയാത്ര ക്കാരനായ വൃദ്ധൻ മരിച്ചു. സെപ്​റ്റംബറിൽ പുന്നമൂടിന് സമീപം ബൈക്ക് യാത്രികനായ ഗൃഹനാഥൻ ബസിന് അടിയിൽപ്പെട്ട് തൽക്ഷണം മരിച്ചു. ഭാര്യയുടെ കൺമുന്നിലായിരുന്നു അപകടം. രണ്ടര വർഷം മുമ്പ് വിമാനത്താവളത്തിൽനിന്നു പിതാവിനെയും കൂട്ടി മടങ്ങും വഴി കാറിൽ സ്വകാര്യ ബസിടിച്ച് പിതാവും മകനും മരിച്ചിരുന്നു. ഈ അപകടങ്ങൾ നടന്ന സ്ഥലങ്ങളെല്ലാം അടുത്തടുത്താണ്. ഊക്കൻമുക്കിലെ ഗവ. എൽ.വി.എൽ.പി സ്കൂളിന് സമീപത്തെ കൊടുംവളവ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പേടിസ്വപ്നമാണ്. സ്കൂളിലേക്ക് പോകാനും തിരികെ വരാനും റോഡ് മറികടക്കുക എന്നത് ബുദ്ധിമുട്ടായി മാറി. വളവുകളിൽ വേഗത്തിൽ വരുന്ന വാഹനങ്ങൾ അപകടത്തിനിടയാക്കുകയാണ്. കഴിഞ്ഞ ദിവസം സ്കൂളിലേക്ക് വന്ന ടീച്ചർ ട്രെയിനിങ് വിദ്യാർഥിനിക്ക് അപകടത്തിൽ പരിക്കേറ്റു. സ്കൂട്ടറിൽ വന്ന ട്രെയിനിങ് വിദ്യാർഥിനി സ്കൂളിലേക്ക് തിരിയുന്നതിനിടെ വളവിൽ നിന്നും അമിതവേഗത്തിൽ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ദേശീയപാതയായി റോഡ് ഉയർത്തപ്പെട്ടെങ്കിലും അതിന് ആവശ്യമായ വീതിയോ മറ്റു സംവിധാനങ്ങളോ ഇല്ല. ഉന്നത നിലവാരത്തിൽ ടാർ ചെയ്തതൊഴിച്ചാൽ റോഡ് വീതി കൂട്ടാനോ കൊടുംവളവുകൾ ഒഴിവാക്കാനോ വേണ്ടത്ര ഗതാഗത നിയന്ത്രണ സംവി ധാനങ്ങളോ അപകട മുന്നറിയിപ്പുകളോ ഒരുക്കിയിട്ടുമില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story