Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:30 AM IST Updated On
date_range 12 April 2022 5:30 AM ISTമന്ത്രിസഭാവാര്‍ഷികം: പ്രദര്‍ശന-വിപണന മേളക്കായി ആശ്രാമം ഒരുങ്ങുന്നു
text_fieldsbookmark_border
കൊല്ലം: സംസ്ഥാന മന്ത്രിസഭാവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 25ന് ആശ്രാമം മൈതാനത്ത് തുടങ്ങുന്ന പ്രദര്‍ശന-വിപണന മേളയില്‍ കാഴ്ചയുടെ നിറവും ആധുനിക സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. പ്രാദേശിക സംരംഭങ്ങളും സര്‍ക്കാറിന്റെ സുപ്രധാന പദ്ധതികളും അണിനിരത്തുന്നതിനൊപ്പം കൗതുകങ്ങളും ഉണ്ടാകും. കലാപരിപാടികള്‍ക്കായി വലിയ സ്ഥിരം സ്റ്റേജും സജ്ജമാക്കും. ആശ്രാമം മൈതാനത്തിന്‍റെ വിസ്തൃതി പരമാവധി പ്രയോജനപ്പെടുത്തിയാകും മേളയുടെ സംഘാടനം. നഗരിക്കായി നിശ്ചയിച്ച സ്ഥലം കലക്ടര്‍ സന്ദർശിച്ചു. ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ഡയറക്ടര്‍ പ്രഫ. ബി. സുനില്‍ കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാഘവന്‍, ജില്ല പ്രോഗ്രാം കോഓഡിനേറ്റര്‍ അനില്‍കുമാര്‍, സംഘാടകസമിതി കണ്‍വീനര്‍ കൂടിയായ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എസ്.എസ്. അരുണ്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. ജില്ലതല ഉദ്യോഗസ്ഥരുടെ യോഗവും കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ല വികസന കമീഷണര്‍ ആസിഫ് കെ. യൂസഫ്, എ.ഡി.എം.എന്‍. സാജിതാബീഗം തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story