Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:28 AM IST Updated On
date_range 12 April 2022 5:28 AM ISTസാമ്പ്രാണിക്കോടി ബോട്ട് സര്‍വിസ് നാളെ മുതല്‍
text_fieldsbookmark_border
കൊല്ലം: സാമ്പ്രാണിക്കോടി തുരുത്ത് വിനോദസഞ്ചാരത്തിനായി സംസ്ഥാന ജലഗതാഗത വകുപ്പിന്‍റെ പ്രത്യേക സേവനം. കൊല്ലം സ്റ്റേഷനില്‍നിന്നുള്ള 11 മണി, രണ്ട് മണി, കൊല്ലം-പ്ലാവറ പാസഞ്ചര്‍ സർവിസുകള്‍ പാസഞ്ചര്‍-കം-ടൂറിസ്റ്റ് ട്രിപ്പുകളാക്കി സാമ്പ്രാണിക്കോടി വരെ ദീര്‍ഘിപ്പിച്ചു. 20 രൂപയാണ് യാത്രാനിരക്ക്. ഏപ്രില്‍ 13 മുതല്‍ സർവിസ് ആരംഭിക്കും. വിശദവിവരങ്ങള്‍ 04742741211 നമ്പരില്‍ ലഭിക്കും. പരീക്ഷ രജിസ്‌ട്രേഷന്‍ ആരംഭിച്ചു കൊല്ലം: ശ്രീനാരായണഗുരു ഓപണ്‍ യൂനിവേഴ്‌സിറ്റിയും കിലയും ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റിയും സംയുക്തമായി നടത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായുള്ള 'അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണനിര്‍വഹണവും' സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പരീക്ഷ മേയ് ഏഴിന് രാവിലെ 10.30 മുതല്‍ 1.30 വരെ നടക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. www.sgou.ac.in വെബ്‌സൈറ്റ് മുഖേന ഏപ്രില്‍ 13 വരെ രജിസ്‌ട്രേഷന്‍ നടത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story