Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅഞ്ചൽ ബൈപാസ് അവസാന...

അഞ്ചൽ ബൈപാസ് അവസാന ഘട്ടത്തിലേക്ക്: ടാറിങ്​ തുടങ്ങി

text_fields
bookmark_border
അഞ്ചൽ ബൈപാസ് അവസാന ഘട്ടത്തിലേക്ക്: ടാറിങ്​ തുടങ്ങി
cancel
അഞ്ചൽ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ അഞ്ചൽ ബൈപാസ് റോഡിന്‍റെ നിർമാണ പ്രവർത്തനം അവസാന ഘട്ടത്തിലേക്ക്. ഒന്നാം ഘട്ട ടാറിങ്​ ആരംഭിച്ചു. ഇടമുളയ്ക്കൽ കുരിശുംമൂട് മുതലുള്ള ടാറിങ്ങാണ് ആരംഭിച്ചത്‌. അഞ്ചൽ തോടിന് കുറുകെ നിർമിച്ച കോളറ പാലത്തിന്‍റെ കോൺക്രീറ്റിങ്​ കഴിഞ്ഞു. അഞ്ചൽ - പുനലൂർ പാതയിൽ സൻെറ് ജോർജ് സ്കൂളിന് മുന്നിൽനിന്ന്​ അടുത്ത ദിവസങ്ങളിൽ ടാറിങ്​ ആരംഭിക്കും. ഏതാണ് 200 മീറ്റർ ദൂരം മാത്രമേ ഇനി മൺവേല നടത്തേണ്ടതായിട്ടുള്ളൂ. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഭൂഉടമകളുമായുള്ള വ്യവഹാരങ്ങൾ പി.എസ്. സുപാൽ എം.എൽ.എ ഇടപെട്ട് പരിഹരിച്ചു . നഷ്ടപരിഹാരത്തുക ഏതാനും ദിവസങ്ങൾക്കകം ഭൂമി വിട്ടുനൽകിയവർക്ക് ലഭിക്കുന്നതിനുള്ള ക്രമീകരണവുമായി. ആഗസ്റ്റ് ആദ്യവാരത്തിൽ ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്ന് എം.എൽ.എ അറിയിച്ചു. ചിത്രം: അഞ്ചൽ ബൈപാസിൽ നടക്കുന്ന ടാറിങ്​ പണികൾ (KE ACL - 1 )
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story