Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:28 AM IST Updated On
date_range 12 April 2022 5:28 AM ISTകൊല്ലം തുറമുഖ വികസനം: യു.ഡി.എഫ് ധര്‍ണ നടത്തി
text_fieldsbookmark_border
കൊല്ലം: കൊല്ലം തുറമുഖത്തിന്‍റെ വികസനമുരടിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. കേന്ദ്ര സര്‍ക്കാര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇമിഗ്രേഷന്‍ കേന്ദ്രം ആരംഭിക്കാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കാതിരിക്കുകയും കത്തിനോട് പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നത് ദുരൂഹമാണ്. തുറമുഖത്തിന്‍റെ സേവനം തല്‍പരകക്ഷികള്‍ക്ക് മാത്രമായി യഥേഷ്ടം ഉപയോഗിക്കുന്ന തിനുള്ള അവസരമൊരുക്കുന്നതിനാണ് സര്‍ക്കാര്‍ മറ്റുള്ളവരുടെ സേവനങ്ങള്‍ തടസ്സപ്പെടുത്തുന്നത്. കൊല്ലം തുറമുഖത്തിന്‍റെ ഇമിഗ്രേഷന്‍ കേന്ദ്രം ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുറമുഖ ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ആർ. പ്രതാപചന്ദ്രൻ അധ്യക്ഷതവഹിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ, ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ്, ആർ.എസ്.പി ജില്ല സെക്രട്ടറി കെ.എസ്. വേണുഗോപാൽ, ബിന്ദുകൃഷ്ണ, എ.കെ. ഹഫീസ്, സൂരജ് രവി, രത്നകുമാർ, സുൽഫിക്കർ സലാം, നയാസ് മുഹമ്മദ്, ജോർജ് ഡി. കാട്ടിൽ, കുരീപ്പുഴ മോഹനൻ, ആർ. രമണൻ, ആർ. സുനിൽ, ടി.കെ. സുൽഫി, ബിജു ലുക്കോസ്, എം.എ. മജീദ്, എൻ. മരിയാൻ എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story