Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്‌നേഹം പകര്‍ന്ന്...

സ്‌നേഹം പകര്‍ന്ന് കരുതലായി പകല്‍വീട്

text_fields
bookmark_border
കുണ്ടറ: വീടുകളില്‍ ഒറ്റപ്പെടുന്ന വയോധികര്‍ക്ക് സ്‌നേഹവും കരുതലും നല്‍കി നാന്തിരിക്കല്‍ പകല്‍ വീട്. നാന്തിരിക്കല്‍ വേലുത്തമ്പി സ്മാരകത്തോട് ചേര്‍ന്നുള്ള പകല്‍ വീട്ടില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 20 പേരാണുള്ളത്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട്​ 4.30 വരെയാണ് പ്രവര്‍ത്തന സമയം. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഇടച്ചായയും നല്‍കും. വിശേഷങ്ങള്‍ പരസ്പരം കൈമാറിയും തമാശകള്‍ പറഞ്ഞും പകലുകള്‍ സജീവമാണിവിടെ. ടി.വി കാണുന്നതിനും യോഗ ചെയ്യുന്നതിനുമുള്ള സൗകര്യവും ഉണ്ട്. പെരിനാട് പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള പകല്‍വീട്ടില്‍ ക്ഷേമകാര്യസമിതി അധ്യക്ഷന്‍ മുഹമ്മദ് ജാഫിയും അന്തേവാസികളുടെ മാതാവും പരിചാരികയുമായി ഷീബയും ഉണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story