Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightശക്തികുളങ്ങര ഹാർബറിലെ...

ശക്തികുളങ്ങര ഹാർബറിലെ ഷെഡ് തീവെച്ച് നശിപ്പിച്ചയാൾ പിടിയിൽ

text_fields
bookmark_border
കൊല്ലം: ശക്തികുളങ്ങര ഹാർബറിലെ താൽക്കാലിക ഷെഡും അതിൽ സൂക്ഷിച്ചിരുന്ന വാഷിങ് മെഷീനും കുഴൽ കിണറിന്‍റെ പൈപ്പുകളും തീ​െവച്ച് നശിപ്പിച്ചയാളെ പോലീസ്​ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം തോന്നയ്ക്കൽ കോരാണി എ.ബി മന്ദിരത്തിൽ ബിനു (39-തടിയൻ ബിനു) ആണ് ശകതികുളങ്ങര പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ 25ന്​ വെളുപ്പിന് ഒന്നോടെ ഹാർബറിലെ താൽക്കാലിക ഷെഡ് കത്തിഎട്ടു​ ലക്ഷം രൂപയുടെ നഷ്​ടമാണുണ്ടായത്​. ഹാർബർ അസിസ്റ്റന്‍റ്​ എക്സിക്യൂട്ടിവ് എൻജിനീയർ സുനിൽ സാമുവൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്ത് ഹാർബറിലേയും പരിസര പ്രദേശങ്ങളിലെയും സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതിയെ തിരിച്ചറിഞ്ഞു. കോരാണിയിലുള്ള വീട്ടിൽ പൊലീസ്​ എത്തിയെങ്കിലും ഇയാൾ രക്ഷപെട്ടു. തുടർന്ന് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ ശക്തികുളങ്ങര ഹാർബറിൽ മടങ്ങിയെത്തിയ വിവരം മനസ്സിലാക്കി ഹാർബറിൽനിന്നും പിടികൂടുകയായിരുന്നു. സിറ്റിയിലെ വിവിധ പൊലീസ്​ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് ബിനു. കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറി​ന്‍റെ നിർദേശാനുസരണം ശക്തികുളങ്ങര ഇൻസ്​പെക്ടർ യു. ബിജു, എസ്.​ഐ ഐ.വി. ആശ, എ.എസ്​.ഐമാരായ പ്രദീപ്, ഡാർവിൻ, എസ്​.സി.പി.ഒ ജഹാംഗീർ, സി.പി.ഒമാരായ ശ്രീജു, മനീഷ്, നൗഫൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സി.സി മുടങ്ങിയ ഓട്ടോ തട്ടിക്കൊണ്ടു പോയ സംഘത്തിലെ രണ്ടാമനും പിടിയിൽ പാരിപ്പള്ളി: ഓട്ടോയുടെ സി.സി മുടങ്ങിയതിന് ൈഡ്രവറെ ആക്രമിച്ച് വാഹനം തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ടാമനേയും പാരിപ്പളളി പൊലീസ്​ പിടികൂടി. കല്ലമ്പലം തോട്ടയ്​ക്കാട്​ വെട്ടിമൺ കോണം രമണി വിലാസത്തിൽ ജ്യോതിഷ് ആണ് (28) ​ പിടിയിലായത്. മാർച്ച്​ 18ന് പാരിപ്പളളി മെഡിക്കൽ കോളജിന് സമീപത്തെ സ്റ്റാൻഡിൽനിന്ന്​ ഓട്ടം വിളിച്ചു കൊണ്ടു പോയ ഓട്ടോയാണ് തട്ടിക്കൊണ്ടു പോയത്. കല്ലമ്പലത്തെ സ്വകാര്യ ഫിനാൻസ്​ സ്ഥാപനത്തിൽനിന്നു പണം കടമെടുത്ത് വാങ്ങിയ ഓട്ടോയുടെ തവണ മുടങ്ങിയതിനെ തുടർന്നാണ്​ ഇയാളും കല്ലമ്പലം പുല്ലൂർമുക്ക് സുനിൽ നിവാസിൽ റീബുവും ചേർന്ന്​ ഡ്രൈവറെ ആക്രമിച്ച്​ വാഹനം തട്ടിയെടുത്തത്​. റീബുവിനെ നേരത്തേ പിടികൂടിയിരുന്നു. പാരിപ്പള്ളി ഇൻസ്​പെക്ടർ എ. അൽജബറിന്‍റെ നേതൃത്വത്തിൽ എസ്.ഐ അനുരൂപ്​, സി.പി.ഒമാരായ സലാഹുദ്ദീൻ, ബിജു, സന്തോഷ്, മനോജ് എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ്​​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story