Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമരം വീണ് വീട് തകർന്നു

മരം വീണ് വീട് തകർന്നു

text_fields
bookmark_border
മരം വീണ് വീട് തകർന്നു
cancel
അഞ്ചൽ: കഴിഞ്ഞ ദിവസമുണ്ടായ മഴയും കാറ്റും മൂലം നിർധന കുടുംബത്തിന്‍റെ വീട് തകർന്നു. ചോരനാട് മലവെട്ടം ബിജി വിലാസത്തിൽ സുധർമയുടെ വീടാണ് തകർന്നത്. അയൽവാസിയുടെ പുരയിടത്തിൽ നിന്ന നെല്ലിമരം കടപുഴകുകയായിരുന്നു. ഓടിട്ട മേൽക്കൂരയുടെ തടിയും ഓടും തകരുകയും ഭിത്തിക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. സംഭവ സമയം സുധർമയുടെ മകൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ടയുടൻ ഇറങ്ങിയോടിയതിനാൽ ആളപായമുണ്ടായില്ല. തകർന്ന വീട് അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കുന്നതിനുള്ള മാർഗമില്ലാതെ വലയുകയാണ് കുടുംബം. ചിത്രം: അഞ്ചൽ മലവെട്ടത്ത് മരംവീണ് തകർന്ന സുധർമയുടെ വീട് ( KE ACL - 2)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story