Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബസിൽ കടത്തിയ...

ബസിൽ കടത്തിയ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

text_fields
bookmark_border
പുനലൂർ: തമിഴ്നാട്ടിൽനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കടത്തിയ രണ്ടര കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ ആര്യങ്കാവ് എക്സൈസ് ചെക്​പോസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തു. ചണ്ണപ്പേട്ട കരുകോൺ ചരുവിള വീട്ടിൽ പി. അനീഷ് (37), ആനക്കുളം മുല്ലക്കരിയിൽ പ്രിൻസ് വിൻസെന്‍റ് (34) എന്നിവരാണ് പിടിയിലായത്. തെങ്കാശിയിൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഫാസ്റ്റിൽ ഞായറാഴ്ച ഉച്ചക്കാണ് ചെക്​പോസ്റ്റിലെ പരിശോധനക്കിടെ, ഇവർ പിടിയിലായത്. ദിണ്ടിക്കലിൽ നിന്നാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. ചണ്ണപ്പേട്ടയിൽനിന്ന് ശനിയാഴ്ച കാറിലാണ് ഇവർ കഞ്ചാവ് എത്തിക്കാൻ പുറപ്പെട്ടത്. തെന്മലയിൽ കാർ നിർത്തിയിട്ട് പിന്നീട് ബസിലാണ് ദിണ്ടിക്കലിൽ പോയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ്​ ബാഗിനുള്ളിലാണ് കഞ്ചാവ് കൊണ്ടുവന്നത്. ബസിൽ എക്സൈസ് പരിശോധനക്കിടെ, മറ്റൊരാളെ കഞ്ചാവ് ഒളിപ്പിച്ച ബാഗ് ഏൽപിച്ച്​ രക്ഷപ്പെടാനുള്ള ഇവരുടെ ശ്രമം അധികൃതർ വിഫലമാക്കി. മുമ്പ് ഇവർ കഞ്ചാവ് കടത്തിയിട്ടുണ്ടോ എന്നതടക്കം അന്വേഷണത്തിലാണ്. ഇൻസ്പെക്ടർ സി. ശ്യാംകുമാർ, ജി. ഉദയകുമാർ, പ്രിവന്‍റിവ് ഓഫിസർമാരായ വി. സുനിൽ കുമാർ, റസി സാംബൻ, എ.എൻ. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലാണ്​ പ്രതികളെ പിടികൂടിയത്. (ചിത്രം ഈമെയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story