Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകാർഷിക...

കാർഷിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ഉമയനല്ലൂർ സമൃദ്ധി

text_fields
bookmark_border
ഇരവിപുരം: പത്താമുദയ ദിനവുമായി ബന്ധപ്പെട്ട കാർഷികആഘോഷ പരിപാടികൾക്ക് ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതിയിൽ തുടക്കമായി. കേരള കാർഷിക സർവകലാശാല അസി. പ്രഫസർ ഷംസിയ ഉദ്ഘാടനം ചെയ്തു. സമൃദ്ധി പ്രമോട്ടർ ആയിരുന്ന വടക്കേ മൈലക്കാട് ഗോപിനാഥപിള്ള അനുസ്മരണവും നടത്തി. ചാത്തന്നൂർ അഗ്രോ സെന്‍റർ സെക്രട്ടറി സീമ ചന്ദ്രൻ, സമൃദ്ധി അഡ്വൈസറി കമ്മിറ്റി അംഗം രാജേന്ദ്രപ്രസാദ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. മുൻ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തംഗം നിസാർ അധ്യക്ഷത വഹിച്ചു. ആർ. രാജീവ്, അംബിക, ദിനേശ്, ഗോപിനാഥൻപിള്ള, ആർ. രതീഷ്, നജുമുദ്ദീൻ ചാത്തിനാംകുളം, പൊടിയൻ, എൽ.ബി. ഷിബു, പൊന്നൻ, രതീഷ്, മഞ്ജു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story