Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:28 AM IST Updated On
date_range 11 April 2022 5:28 AM ISTഎം.എസ്.എസ് സ്നേഹ പദ്ധതി ഉദ്ഘാടനം
text_fieldsbookmark_border
കരുനാഗപ്പള്ളി: മുസ്ലിം സർവിസ് സൊസൈറ്റി കരുനാഗപ്പള്ളി യൂനിറ്റിന്‍റെ ആഭിമുഖ്യത്തിൽ ഭവനരഹിതർക്ക് ഭൂമി നൽകുന്ന സ്നേഹഭൂമി പദ്ധതിയുടെ ഉദ്ഘാടനം ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് നിസാർ അൽഫിയ അധ്യക്ഷത വഹിച്ചു. എം.എസ്.എസ് കുടുംബ സംഗമം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ പേഴ്സനൽ ലോ ബോർഡ് അംഗം അബ്ദുൽ ഷുക്കൂർ മൗലവി ഇസ്ലാമിലെ സക്കാത് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഡോ. അനിൽ മുഹമ്മദ്, നജീർ കെട്ടിടത്തിൽ, വൈ. നാസർ ആക്സിസ്, സുലൈമാൻ പുതുപ്പറമ്പിൽ എന്നിവർ സംസാരിച്ചു. ചിത്രം. മുസ്ലിം സർവിസ് സൊസൈറ്റി (എം.എസ്.എസ്) കരുനാഗപ്പള്ളി യൂനിറ്റ് നടപ്പാക്കുന്ന ഭവനരഹിതരർക്ക് ഭൂമി നൽകുന്ന സ്നേഹ പദ്ധതിയുടെ ഉദ്ഘാടനം ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
