Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവാവിനെ...

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

text_fields
bookmark_border
കൊട്ടാരക്കര: ലോവർ കരിക്കകത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒരാൾകൂടി പിടിയിൽ. പത്തനംതിട്ട മുതിരവിള പുത്തൻവീട്ടിൽ വിഷ്ണു വിജയൻ (29- കിച്ചു) ആണ് കൊട്ടാരക്കര പൊലീസിന്‍റെ പിടിയിലായത്​. കേസിൽ ആറ് പ്രതികളെ നേരത്തേ കൊട്ടാരക്കര പൊലീസ്​ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 27 നാണ് കേസിനാസ്​പദമായ സംഭവം. ചക്കുവരയ്ക്കൽ പ്രണവത്തിൽ ഗോകുലിനെയാണ് (27) കൊലപ്പെടുത്താൻ ശ്രമമുണ്ടായത്. കൊട്ടാരക്കരയിൽനിന്ന്​ ഗോകുൽ മോട്ടോർ സൈക്കിളിൽ വാളകം ഭാഗത്തേക്ക് പോകവെ ലോവർ കരിക്കത്തുവെച്ച് ബൈക്കുകളിലും ഓട്ടോകളിലും എത്തിയ പ്രതികൾ ആക്രമിക്കുകയായിരുന്നു. കഞ്ചാവ് കച്ചവടം നടത്തിയത് ഗോകുൽ വിലക്കിയതുമായി ബന്ധപ്പെട്ടുള്ള പ്രശ്നമാണ് പ്രതികൾ വാക്കേറ്റത്തിലും പിന്നീട് വധശ്രമത്തിലും എത്തിയത്. വിഷ്ണുവിജയൻ കഴിഞ്ഞവർഷം കഞ്ചാവ്​ കേസിൽ പ്രതിയായിരുന്നു. അടൂർ, കൊടുമൺ പൊലീസ്​ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ കഞ്ചാവ് കടത്തൽ, വധശ്രമം എന്നിവയുമായി ബന്ധപ്പെട്ട്​ ആറ്​ കേസുകൾ നിലവിലുണ്ട്. പ്രതിക്ക് കൊട്ടാരക്കര കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന മയക്കുമരുന്ന് ലോബികളുമായി ബന്ധമുള്ളതായി പൊലീസ്​ സംശയിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കൊട്ടാരക്കര ഡിവൈ.എസ്​.പി സുരേഷിന്‍റെ മേൽനോട്ടത്തിൽ കൊട്ടാരക്കര പി.എസ്​ ഇൻസ്​പെക്ടർ ജോസഫ് ലിയോൺ, എസ്​.ഐ ദീപു കെ.എസ്​, എസ്​.ഐ സുദർശന കുമാർ, സി.പി.ഒമാരായ ഷിബു കൃഷ്ണൻ, സലിൽ, സുരേഷ് ബാബു, സഹിൽ, ഗണേഷ്​കുമാർ, ജിക്സൺ, മഹേഷ് മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വർക്കലയിൽനിന്ന്​ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story