Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിരമിക്കുന്ന പൊലീസ്​...

വിരമിക്കുന്ന പൊലീസ്​ ഉ​ദ്യോഗസ്ഥര്‍ക്കായി ഏകദിന ശിൽപശാല

text_fields
bookmark_border
കൊല്ലം: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കൊല്ലം സിറ്റി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിരമിക്കുന്ന പൊലീസ്​ ഉ​േദ്യാഗസ്ഥര്‍ക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ശിൽപശാല ജില്ല പൊലീസ് മേധാവി ടി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. പൊലീസ് ക്ലബ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ശിൽപശാലയില്‍ നൂറോളം സേനാംഗങ്ങള്‍ പങ്കെടുത്തു. വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുളള ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ആദ്യമായിട്ടാണ് ശിൽപശാല സംഘിടിപ്പിച്ചത്. കെ.പി.ഒ.എ ജില്ല പ്രസിഡന്‍റ്​ ആര്‍. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം. ബദറുദ്ദീന്‍, കെ.പി.ഒ.എ നേതാക്കളായ എച്ച്. മുഹമ്മദ് ഖാന്‍, എം.സി പ്രശാന്തന്‍, ഉദയന്‍, കെ, ടി.എ. നജീബ്, ജെ.തമ്പാന്‍, ജിജു സി. നായര്‍ എന്നിവര്‍ പങ്കെടുത്തു. സേവാദൾ പ്രവർത്തക കൺവെൻഷൻ (ചിത്രം) കൊല്ലം: ജില്ല കോൺഗ്രസ്​ സേവാദൾ പ്രവർത്തക കൺവെൻഷൻ ഡി.സി.സി പ്രസിഡന്‍റ്​ പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ എം.ഐ. ഹാഷിം അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ രമേശൻ കരുവാച്ചേരിക്ക് സ്വീകരണം നൽകി. കെ.പി.സി.സി ജന. സെക്രട്ടറി എം.എം. നസീർ, ബിന്ദുകൃഷ്ണ, എം.എ. സലാം, എസ്.​ വിപിനചന്ദ്രൻ, തൃദീപ് കുമാർ, എം. സുന്ദരേശൻപിള്ള, സൈമൺ അലക്സ്​, ചിറ്റുമൂല നാസർ, ജയകുമാരി, പന്മന വേലായുധൻകുട്ടി, ഷറഫ് കുണ്ടറ, പി.പി. ബാബു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story