Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസാംസ്കാരിക സമ്മേളനം

സാംസ്കാരിക സമ്മേളനം

text_fields
bookmark_border
ശാസ്താംകോട്ട: മുതുപിലാക്കാട് ഊക്കൻമുക്ക് സാരഥി സാംസ്കാരിക സമിതിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നേത്രപരിശോധന നടത്തിയവർക്കുള്ള കണ്ണട വിതരണം, കലാകാരന്മാരെ ആദരിക്കൽ, ഭക്ഷ്യധാന്യക്കിറ്റ് വിതരണം എന്നിവ സംഘടിപ്പിച്ചു. പൊതുസമ്മേളനം ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ്​ ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു. ഷിബു മുതുപിലാക്കാട് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഡോ.പി.കെ. ഗോപൻ കണ്ണട വിതരണം നടത്തി. രാജീവ് രാജധാനി കലാകാരന്മാരെ ആദരിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീനാഥ് ആർ. പിള്ള, ഉഷാകുമാരി എന്നിവർ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യ്തു. മണിക്കുട്ടൻ, അജയകുമാർ എന്നിവർ സംസാരിച്ചു. ശാസ്താംകോട്ടയിൽ വൈദ്യുതി മുടക്കം പതിവ്​ ശാസ്താംകോട്ട: കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ ഉണ്ടാകുന്ന ശക്തമായ മഴയും കാറ്റി​െനയും തുടർന്ന് മേഖലയിൽ വൈദ്യുതി മുടക്കം പതിവാകുന്നു. ചില സ്ഥലങ്ങളിൽ വൈദ്യുതി പോസ്റ്റുകളിലേക്കും ലൈൻ കമ്പികൾക്കും മുകളിലേക്ക് മരങ്ങൾ വീണാണ് വൈദ്യുതി തടസ്സപ്പെടുന്നത്. ഇത് പരിഹരിച്ചാലും പിന്നെയും വൈദ്യുതി മുടങ്ങാറുണ്ട്. ​വൈദ്യുതി മുടക്കം മണിക്കൂറുകളും ദിവസങ്ങൾ വരെയും നീളുന്ന സ്ഥിതിയാണെന്ന്​ നാട്ടുകാർ പരാതിപ്പെടുന്നു. ജനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ വൈദ്യുതി മുടക്കം സാരമായി ബാധിക്കുന്നതിനാൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story