Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎക്​സൈസ്​ റെയ്​ഡിൽ...

എക്​സൈസ്​ റെയ്​ഡിൽ ലഹരിവസ്​തുക്കൾ പിടികൂടി

text_fields
bookmark_border
എക്​സൈസ്​ റെയ്​ഡിൽ ലഹരിവസ്​തുക്കൾ പിടികൂടി
cancel
* മയക്കുമരുന്നും കഞ്ചാവും വിദേശമദ്യവുമാണ്​ പിടിച്ചെടുത്തത്​ കരുനാഗപ്പള്ളി: എക്സൈസ് സംഘം വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നും കഞ്ചാവും വിദേശമദ്യവും പിടിച്ചെടുത്തു. ആഢംബര ബൈക്കിൽ സൂക്ഷിച്ചിരുന്ന 27 ഗ്രാം എം.ഡി.എം.എയും 15 ഗ്രാം കഞ്ചാവും കണ്ടെടുത്തു. സംഭവത്തിൽ കല്ലേലിഭാഗം പൊയ്കയിൽ വടക്കത്തിൽ ഫൈസലിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ക്ലാപ്പന ഭാഗത്തുനിന്ന്​ സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന ഒമ്പത് ലിറ്റർ വിദേശമദ്യവുമായി കൃഷ്ണപുരം ഹരിഭവനത്തിൽ ഹരികുമാറിനെ (45) അറസ്റ്റ് ചെയ്തു. കല്ലേലിഭാഗത്തുനിന്ന്​ സ്​കൂട്ടറിൽ കൊണ്ടുവന്ന അഞ്ച് ലിറ്റർ വിദേശമദ്യവുമായി പ്രിയാഭാവനത്തിൽ മോഹനനെയും (56) പിടികൂടി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ശിവപ്രസാദിന്‍റെ നേതൃത്വത്തിലുള്ള പരിശോധനയിൽ പ്രിന്റിവ് ഓഫിസർ പി.എ. അജയകുമാർ, എ. അജിത്കുമാർ, ഗ്രേഡ്​ പ്രിവന്റിവ് ഓഫിസർ എസ്.ആർ. ഷെറിൻരാജ്, സിവിൽ എക്സൈസ് ഓഫിസർ എസ്. സന്തോഷ്, അനിൽകുമാർ, ശ്രീകുമാർ എന്നിവർ പങ്കെടുത്തു. കാപ്​ഷൻ: മയക്കുമരുന്ന്​ കടത്തിന്​ ഉപയോഗിച്ച ബൈക്ക്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story