Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 5:28 AM IST Updated On
date_range 10 April 2022 5:28 AM ISTഡിവിഷൻ സമ്മേളനം
text_fieldsbookmark_border
കുണ്ടറ: കെ.എസ്.ഇ.ബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കുണ്ടറ ഡിവിഷന്‍ സമ്മേളനം 13ന് നടക്കും. രാവിലെ 9.30ന് ഗുരുദേവ ഓഡിറ്റോറിയത്തില്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എസ്. നാരായണപിള്ള അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറിമാരായ വി. സന്തോഷ്‌കുമാര്‍, സി. ജനാര്‍ദനന്‍നായര്‍, എന്‍. രമാഭയി എന്നിവര്‍ സംസാരിക്കും. വളന്‍റിയർ നിയമനം കുണ്ടറ: ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വാട്ടര്‍ അതോറിറ്റി കൊട്ടാരക്കര ഡിവിഷന് കീഴിലുള്ള കുണ്ടറ, കൊട്ടാരക്കര സെക്ഷന്‍ ഓഫിസുകളില്‍ വളന്‍റിയേഴ്‌സിനെ നിയമിക്കുന്നു.179 ദിവസത്തേക്കാണ് നിയമനം. പ്രതിദിനം 740 രൂപ നിരക്കില്‍ ഒരു മാസത്തേക്ക് പരമാവധി 19980 രൂപ നിരക്കിലാണ് നിയമനം. സിവില്‍, മെക്കാനിക്കല്‍ ഐ.ടി.ഐയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ജലവിതരണരംഗത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് പങ്കെടുക്കാം. 19ന് ചൊവ്വാഴ്ച രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് വരെ കൊട്ടാരക്കര പി.എച്ച് സബ് ഡിവിഷന്‍ അസി.എക്‌സി.എൻജിനീയറുടെ ഓഫിസിലാണ് കൂടിക്കാഴ്ച. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story