Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:38 AM IST Updated On
date_range 9 April 2022 5:38 AM ISTവ്യാപാരസ്ഥാപത്തിന് മുന്നിൽ യൂനിയനുകളുടെ സമരം
text_fieldsbookmark_border
പുനലൂർ: യൂനിയനുകളുടെ കൊടികുത്തി സമരത്തിൽ വ്യാപാരസ്ഥാപനത്തിന്‍റെ പ്രവർത്തനം തടസ്സപ്പെട്ടു. പ്രമുഖ പലചരക്ക് മൊത്തവ്യാപാര കേന്ദ്രമായ ചെമ്മന്തൂരിലെ സി.എസ്. ബഷീർ ജനറൽ മർച്ചൻറ്സിന് മുന്നിലാണ് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി യൂനിയനുകൾ സമരം തുടങ്ങിയത്. ടൗണിലെ യൂനിനുകളിലെ തൊഴിലാളികൾക്കും ജോലി നൽകണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ആറുവർഷമായി സ്വന്തം തൊഴിലാളികളാണ് ജോലി ചെയ്യുന്നതെന്നും ഇതിന് ഹൈകോടതിയുടെ ഉത്തരവുണ്ടെന്നും ഉടമ സി.എസ്. ബഷീർ പറഞ്ഞു. തൊഴിലാളികൾ കടയിലേക്ക് സാധനവുമായി വരുന്ന വണ്ടിക്കാരെയും മറ്റും തടയുകയും തന്നെയും മകനെയും ഭീഷണിപ്പെടുത്തുന്നതായും ഉടമ പറഞ്ഞു. ഹൈകോടതിയിലും പുനലൂർ ഡിവൈ.എസ്.പിക്കും പരാതി നൽകി. പുനലൂർ എസ്.എച്ച്.ഒ ബിനുവർഗീസ് സമരക്കാരുമായി ചർച്ച നടത്തി. എന്നാൽ, യൂനിയൻ പ്രവർത്തന പരിധിയിലുള്ളതിനാൽ രണ്ടുവർഷമായി ആവശ്യപ്പെട്ടിട്ടും തൊഴിൽ നൽകാൻ ഉടമ തയാറാകാത്തതാണ് സമരത്തിലേക്ക് നയിച്ചതെന്ന് സമരക്കാർ പറയുന്നു. പൊലീസ് സംരക്ഷണം ഉറപ്പാക്കണം -മർച്ചൻറ്സ് ചേംബർ പുനലൂർ: ഒരു വിഭാഗം തൊഴിലാളികൾ വ്യാപാരം തടസ്സപ്പെടുത്തിയ ചെമ്മന്തൂർ സി.എസ്. ബഷീർ ജനറൽ മർച്ചൻറ്സിന്‍റെ സുഗമായ പ്രവർത്തനത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് പുനലൂർ മർച്ചൻറ് ചേംബർ ആവശ്യപ്പെട്ടു. ചുമട്ടു തൊഴിലാളി ക്ഷേമനിധിയും തൊഴിൽ ചട്ടവും നടപ്പാക്കിയിട്ടുള്ള സ്ഥലത്ത് സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ ബോർഡ് തൊഴിലാളികളെ നിയമിക്കണമെന്നുള്ളത് തെറ്റായ പ്രചാരണമാണ്. വ്യാപാരം തടസ്സപ്പെടുത്തുന്ന തൊഴിലാളി യൂനിയനുകളുടെ നടപടിയിൽ മർച്ചന്‍റ്സ് ചേംബറും വ്യാപാരി-വ്യവസായി ഏകോപനസമിതിയും പ്രതിഷേധിക്കുന്നതായും ചേംബർ പ്രസിഡൻറ് എസ്. നൗഷറുദീൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story